കർഷകരുടെ ദേഹത്ത് സ്റ്റാമ്പ് പതിച്ച സംഭവം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണം; കെ പി സി സി സംസ്ക്കാര സാഹിതി


Ad
കൽപ്പറ്റ: കേരളത്തിലെ യാത്രക്കാരായ കർഷകരുടെ ദേഹത്ത് കർണ്ണാടക പോലീസ് സ്റ്റാമ്പ് പതിച്ച സംഭവത്തിൽ കേന്ദ്ര കേരള സർക്കാരുകൾ ഇടപെടണമെന്ന് കെ പി സി സി സംസ്ക്കാര സാഹിതി വയനാട് ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ ആവശ്യപ്പെട്ടു. പുരാതനകാലത്തെ രാജഭരണത്തെ ഓർമ്മിപ്പിക്കുന്ന നടപടിയാണ് ഇത്. ഇക്കാര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുക്കണം. യാത്രാവിവരങ്ങൾ രേഖപ്പെടുത്താനും പരസ്പരം കൈമാറാനും സെക്കൻ്റുകൾ മാത്രം സമയം ആവശ്യമുള്ള ആധുനിക കാലത്ത് ഇത്തരം കാടത്തങ്ങൾ നടത്തുന്നവർക്കെതിരെ പ്രതിഷേധം ഉയർന്നു വരണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *