വയനാട് ജില്ലയിലെ എല്‍ജെപി (ലോക ജനശക്തി പാര്‍ട്ടി) ജനതാദള്‍ എസ്സില്‍ ലയിച്ചു


Ad

കല്‍പ്പറ്റ: വയനാട് ജില്ലയിലെ എല്‍ജെപി (ലോക ജനശക്തി പാര്‍ട്ടി) ജനതാദള്‍ എസ്സില്‍ ലയിച്ചു കല്‍പ്പറ്റ വുഡ്‌ലാന്‍ഡ്‌സ്  എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെ എസ് ഇ ബി ബോര്‍ഡ് മെമ്പറുമായ അഡ്വ.വി.മുരുകദാസ് ലയനസമ്മേളനം ഉദ്ഘാടനം ചെയ്തു. ജനതാദള്‍ എസ് ജില്ലാ 'പ്രസിഡണ്ട് എം.കുര്യാക്കോസ് മുള്ളമട സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ എല്‍ജെപിയില്‍ നിന്ന് മൂന്ന് മണ്ഡലങ്ങളില്‍ നിന്നുമായി തൊണ്ണൂറില്‍ പരം ആക്ടീവ്പാര്‍ട്ടി പ്രവര്‍ത്തകരാണ് ജനതാദള്‍ എസ്സിലേക്ക് ചേക്കേറിയത് .പുതിയ മെംബര്‍മാരെ സംസ്ഥാന ജനറല്‍ സെക്രട്ടറി പൊന്നാടയണിയിച്ച് സ്വീകരിച്ചു. ജനതാദള്‍ എസ്സ് പാലക്കാട് ജില്ലാ പ്രസിഡണ്ട് പി.ഗോപാനാഥ് , ,സംസ്ഥാന സെക്രട്ടറി വി.പി. വര്‍ക്കി ,സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.ബാബു, കെ.വിശ്വനാഥ് ,ബിജു മേലാറ്റൂര്‍, കെ.സുബൈര്‍ കടന്നോളി ,കെ.കെ.ദാസന്‍, കെ.ജുനൈദ് കൈപ്പാണി ,പി.അയ്യൂബ് ഖാന്‍പാറച്ചാല്‍ ,പി. നിസ്സാര്‍ പള്ളിമുക്ക് ,സി.കെ.ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *