സ്മാര്‍ട്ട് അംഗണ്‍വാടിയുടേയും വൈദ്യൂതീകരിച്ച അംഗണ്‍വാടികളുടേയും ഉദ്ഘാടനം നടത്തി


Ad
കണിയാമ്പറ്റ: സംസ്ഥാന സര്‍ക്കാറിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് 2021-2022 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി സമ്പൂര്‍ണ്ണ അംഗണ്‍വാടി വൈദ്യൂതീകരണം പൂര്‍ത്തീകരിച്ചു. താമരക്കൊല്ലി, പച്ചിലക്കാട്, പറളിക്കുന്ന്, മണ്ടകമൂല, പുളിക്കല്‍കുന്ന്, ചിത്രമൂല, അമ്പലക്കുന്ന് എന്നീ അംഗണ്‍വാടികളുടെ സ്വിച്ഛ് ഓണ്‍ കര്‍മ്മവും, പനമരം ബ്ലോക്ക് പഞ്ചായത്ത്, 2021-22 വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി സ്മാര്‍ട്ട് അംഗണ്‍വാടിയായി അംഗീകരിച്ച താമരക്കൊല്ലി അംഗണ്‍വാടിയുടെ ഉദ്ഘാടനവും നടത്തി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി നജീബ് കരണി അദ്ധ്യക്ഷത വഹിച്ചു. സ്മാര്‍ട്ട് അംഗണ്‍വാടിയുടെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍, വൈദ്യൂതീകരിച്ച അംഗണ്‍വാടിയുടെ സ്വിച്ഛ് ഓണ്‍ കര്‍മ്മം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കമല രാമന്‍ നിര്‍വ്വഹിച്ചു. ഇതോടെ ഗ്രാമ പഞ്ചായത്തിലെ 33 അംഗണ്‍വാടികളുടേയും വൈദ്യുതീകരണം പൂര്‍ത്തിയായി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്‍ ഗഫൂര്‍ കാട്ടി മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.കുഞ്ഞായിഷ സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.എന്‍.സുമ ടീച്ചര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.മണി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശശിധരന്‍.വി.കെ, സലിജ ഉണ്ണി, നൂര്‍ഷ ചേനോത്ത്, മുന്‍ഗ്രാമപഞ്ചായത്ത് അംഗം കെ.എം.ഫൈസല്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ഉസ്മാന്‍, പനമരം ബ്ലോക്ക് സി.ഡി.പി.ഒ ബിനിത.ടി.എ, കമ്പളക്കാട് കെ.എസ്.ഇ.ബി അസി.എഞ്ചിനീയര്‍ ഷിനീഷ്.പി.സി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ.പി സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു. അംഗണ്‍വാടി വര്‍ക്കര്‍ ജെസ്സി.കെ.പി നന്ദി പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *