April 20, 2024

ക്വാറന്റൈന്‍ ലംഘനം; ഇന്നും ഇന്നലെയുമായി 10 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു; ജില്ലാ പോലീസ് മേധാവി

0
20210802 185702.jpg
കല്‍പ്പറ്റ: കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ആരോഗ്യ വകുപ്പ് ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് ജില്ലയില്‍ ഇന്നും ഇന്നലെയുമായി 10 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കല്‍പ്പറ്റ, മേപ്പാടി, മീനങ്ങാടി, ബത്തേരി, തലപ്പുഴ, മാനന്തവാടി, നൂല്‍പ്പുഴ, വെള്ളമുണ്ട എന്നീ പോലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വരും ദിവസങ്ങളിലും പോലീസ് പരിശോധന ശക്തമാക്കുമെന്നും ക്വാറന്റൈന്‍ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും, കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ക്വാറന്റൈന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ നിര്‍ബന്ധമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വീടുകളില്‍ റൂം ക്വാറന്റൈനില്‍ കഴിയണമെന്നും ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐപിഎസ് അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *