September 8, 2026

ആരോഗ്യ കേരളം വയനാടിൻ്റെയും മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ്റെയും ആഭ്യമുഖ്യത്തിൽ പോഷകാഹാര വാരാചരണ ദിനാഘോഷം നടത്തി

0
IMG-20210907-WA0067.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : ആരോഗ്യ കേരളം വയനാടിൻ്റെയും മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ്റെയും ആഭിമുഖ്യത്തിൽ സെപ്തംബർ 1 മുതൽ 7വരെ നടത്തപ്പെടുന്ന പോഷകാഹാര വാരാചരണത്തിൻ്റെ ഭാഗമായി പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് പോഷകാഹാരകുറവുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി ബേധവൽക്കരണ ക്ലാസ് നടത്തി. ചടങ്ങിൽ ആരോഗ്യ കേരളം ആർ.ബി.എസ്.കെ കോർഡിനേറ്റർ സീന സിഗാൾ, ദിൽ സെബാസ്റ്റ്യൻ, മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ മാനേജർ വിദ്യ ,മോണിറ്ററിംഗ് ഓഫീസർ അമൽ ജോസ്, ആതിര, എന്നിവർ ആശംസകൾ അറിയിച്ചു. പോഷകാഹാര പ്രാധാന്യത്തക്കുറിച്ച് എൻ ആർ ഡയക്റ്റീഷൻ ഷീബയും, കുട്ടികളുടെ മാനസികാരോഗ്യത്തെ കുറിച്ച് അഡോളസൻ്റ് കൗൺസിലർ ജാസ്മിനും ക്ലാസുകൾ നടത്തി.തുടർന്ന് കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടി മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ വിവിധ ആക്ടിവിറ്റികളും നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *