September 9, 2026

കൽപ്പറ്റ: ജില്ലയില്‍ 607 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.40, 914 പേര്‍ രോഗമുക്തി നേടി

0
IMG-20210801-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (07.09.21) 607  പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 914 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്  14.40 ആണ്. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 604 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 103798 ആയി. 92908 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9888 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍  8255 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
അമ്പലവയല്‍ 66, കല്‍പ്പറ്റ 51, നൂല്‍പ്പുഴ 42,  ബത്തേരി 39, നെന്‍മേനി 38, മേപ്പാടി 37, പൊഴുതന 36, മാനന്തവാടി 35, മീനങ്ങാടി 34, പൂതാടി 31,  തിരുനെല്ലി 28,  മുട്ടില്‍ 26,  വെള്ളമുണ്ട 24,  വൈത്തിരി 22,  തവിഞ്ഞാല്‍ 15,  കണിയാമ്പറ്റ 14, മൂപ്പൈനാട് 12, പടിഞ്ഞാറത്തറ 11, പനമരം 10,  കോട്ടത്തറ 9, എടവക 8, പുല്‍പള്ളി 6, മുള്ളന്‍കൊല്ലി 4, തൊണ്ടര്‍നാട് 3, വെങ്ങപ്പള്ളി 2, തരിയോട് ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ കര്‍ണ്ണാടകയില്‍ നിന്നും വന്ന മുള്ളന്‍കൊല്ലി സ്വദേശിക്കും കശ്മീരില്‍ നിന്നും വന്ന കല്‍പ്പറ്റ സ്വദേശിക്കും ഒരു തമിഴ്‌നാട് സ്വദേശിക്കും  രോഗബാധ സ്ഥിരീകരിച്ചു.
*914 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 74 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 840 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*2193 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (07.09.21) പുതുതായി നിരീക്ഷണത്തിലായത് 2193 പേരാണ്. 1699 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 27379 പേര്‍. ഇന്ന് പുതുതായി 134 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി.  ജില്ലയില്‍ നിന്ന് 4278 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 724613 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 714740 എണ്ണത്തിന്റെ ഫലം ലഭിച്ചു. 610942 പേര്‍ നെഗറ്റീവും 103798 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *