കൽപ്പറ്റ: ചന്ദനമരം മോഷണ കേസ്; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ കൂടുതൽ പ്രതികളുണ്ടെന്ന് സൂചന


Ad
കൽപ്പറ്റ: ചന്ദന മര മോഷണക്കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. പുതുശ്ശേരിക്കടവ് വെങ്ങാലക്കണ്ടി അഷ്റഫ് (47) നെയാണ് കലക്ടറേറ്റ് വളപ്പിലെ ചന്ദനമരം മുറി ഉൾപ്പെടെയുള്ള കേസിൽ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പ്രതികൾ ഉള്ളതായും സൂചന. ക്ഷേത്ര പരിസരത്തെ ചന്ദനമരം മോഷ്ടിച്ച കേസിലും കലക്ട്രേറ്റിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ച് കടത്തിയ കേസിലും നേരത്തെ പോലീസ് പിടിയിലായ രണ്ട് പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അഷ്റഫിനെ പിടികൂടിയത്. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വലിയ കോളനിയിലെ ബാലൻ (47), കണിയാമ്പറ്റ ചിത്രമൂല മോഹനൻ (40) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
അഷ്റഫ് മറ്റ് പല കേസുകളിലും പ്രതിയാണ്. അഷ്റഫിനെ കൂടാതെ ഈ കേസുകളിൽ ഇനിയും പ്രതികൾ ഉണ്ടെന്ന് പോലീസ് പറയുന്നു. കേണിച്ചിറ സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാർ, എസ്.ഐ. ടി.കെ. ഉമ്മർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എൽദോ എൻ.വർഗീസ്, സിവിൽ പോലീസ് ഓഫീസർ ശിഹാബ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടി തൊണ്ടിമുതലും വാഹനവും കസ്റ്റഡിയിലെടുത്തത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *