മാനന്തവാടി: അന്താരാഷ്ട്ര സാക്ഷരതാ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.


Ad
നവ സാക്ഷരർക്ക് തുടർ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും സ്കൂൾ വിദ്യാഭ്യാസം മുടങ്ങിപ്പോയ 15 വയസ്സിനു മുകളിലുള്ളവർക്ക് പഠിക്കാനുള്ള അവസരവുമാണ് കേരള സാക്ഷരതാ മിഷൻ ഒരുക്കുന്നത്. തുടർ സാക്ഷരതാ പ്രവർത്തനങ്ങളെ ജനകീയ സംരംഭമാക്കാൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കൃത്യമായ ഇടപെടലുകൾ നടത്തി വരുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ബ്ലോക്ക് പ്രസിഡന്റ് ജസ്റ്റിൻ ബേബി സാക്ഷരത പതാക ഉയർത്തി.
അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെ ഭാഗമായി തുടർ വിദ്യാഭ്യാസത്തിലൂടെ മികച്ച നേട്ടം കൈവരിച്ച പിഠിതാക്കളെയും, പ്രേരക്മാരെയും ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. 
യോഗത്തിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. വിജോൾ അധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. തുല്യതാ പരിപാടിയിലൂടെ നാലാം തരം മുതൽ +2 വരെ യോഗ്യത നേടിയ വി.പി.കേശവൻ, തുല്യത പഠിതാക്കൾക്കുള്ള സംസ്ഥാന കലോൽസവത്തിൽ ഉപന്യാസ രചനയിൽ ഒന്നാം സ്ഥാനം നേടിയ റോമിയോ ബേബി
തുടർ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകുന്ന പ്രേരക്മാരായ മുരളീധരൻ, കെ.പി ബാബു, ജസി തോമസ്, ക്ലാരമ്മ, ബ്ലോക്ക് നോഡൽ പ്രേരക് ലീലാ ഷാജൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർ സാക്ഷരതയിലൂടെ +2 പരീക്ഷ എഴുതിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിര പ്രേമചന്ദ്രൻ എന്നിവരെ ആദരിച്ചു. നോഡൽ പ്രേരക് മുരളീധരൻ സ്വാഗതവും ലീല ഷാജൻ നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *