March 29, 2024

സുൽത്താൻ ബത്തേരി: അതിജീവനം ; കെ.പി.സി.ടി.എ കോവിഡ് റിലീഫ് പദ്ധതി ഉദ്ഘാടനം

0
Img 20210909 Wa0022.jpg
കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) കോവിഡ് ദുരന്ത മനുഭവിക്കുന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അതിജീവനത്തിനായി സഹായമെത്തിക്കുന്ന കർമ്മ പദ്ധതിയാണ് ''അതിജീവനം” കോവിഡ് റിലീഫ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ബത്തേരി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ച് നിർവഹിച്ചു. വിവിധ തരത്തിലുള്ള കോവിഡ് അനുബന്ധ ദുരിതങ്ങൾ അനുഭവിക്കുന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങളെ അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ജീവനോപാധികൾക്ക് വേണ്ടിയും ഓൺലൈൻ പഠന ഉപകരണങ്ങൾ നൽകുന്നതിനുമായി ഏർപ്പെടുത്തിയ അതിജീവനം പദ്ധതി കോളേജ് അദ്ധ്യാപകർ ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനമാണെന്നും, കുട്ടികളുടെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കി അവരുടെ വീടുകളിൽ ചെന്നും, അവർ പഠിക്കുന്ന സ്ക്കൂളുകൾ കേന്ദ്രീകരിച്ചും നടത്തുന്ന ഈ പദ്ധതി ഏറെ പ്രശംസനീയമാണെന്നും എം.എൽ.എ. പറഞ്ഞു.കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ജില്ലയിലെ മൂന്ന് കോളേജുകളിലെ സംഘടനയിൽപ്പെട്ട അദ്ധ്യാപകർ ചേർന്ന് മൂന്നര ലക്ഷത്തിലധികം രൂപയുടെ സഹായം ചെയ്തു കഴിഞ്ഞെന്ന് യോഗാദ്ധ്യക്ഷൻ കെ.പി.സി.ടി.എ. ജില്ലാ പ്രസിഡണ്ട് ഡോ. പി. എ. മത്തായി അറിയിച്ചു. സംസ്ഥാനത്തുടനീളം 55 ലക്ഷം രൂപയുടെ സഹായമാണ് സംഘടന ചെയ്തിരിക്കുന്നത്. യോഗത്തിൽ സ്ക്കൂൾ പ്രിൻസിപ്പാൾ സി.ഇ ഫിലിപ്പ് , ഹെഡ്മിസ്ട്രസ് ഷീബാ ജോയി, യൂണിറ്റ് പ്രസിഡണ്ട് ഡോ: സീനാ തോമസ്, സെക്രട്ടറി അനൂപ് ഡി മാർക്കോസ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *