August 10, 2026

കോഴിക്കോട്: മുക്കത്ത് പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ചു പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

0
n313872264f4295fef5c7f70217eb6b3230e18f80908e94e4f4b33b318996359008c4177da.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുക്കത്ത്  പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ചു പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍.കൊടിയത്തൂര്‍ സ്വദേശി അബ്ദുള്ളയെയാണ് മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്. മുക്കം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ അബ്ദുറഹിമാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശോധന നടത്തുമ്ബോഴാണ് സംഭവം. കൊടിയത്തൂരു നിന്ന് ബൈക്കില്‍ വരികയായിരുന്നു അബ്ദുള്ള. ഈസമയത്ത് പരിശോധന നടത്തുകയായിരുന്ന തന്നെ മനഃപൂര്‍വം ഇടിച്ച്‌ പരിക്കേല്‍പിക്കുകയായിരുന്നെന്ന് എസ്‌ഐ പറഞ്ഞു. കൈക്ക് പരിക്കേറ്റ എസ്‌ഐയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *