കൽപ്പറ്റ: കോളേജ് സ്‌പോര്‍ട്‌സ് അക്കാദമികളിലേക്ക് തെരഞ്ഞെടുപ്പ്


Ad
സംസ്ഥാനത്തെ കോളേജ് സ്‌പോര്‍ട്‌സ് അക്കാദമികളിലേക്കുളള 2021-22 വര്‍ഷത്തെ വോളിബോള്‍ സെലക്ഷന്‍ ട്രയല്‍സ് കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സെപ്റ്റംബര്‍ 17-ാം തീയ്യതി വെളളിയാഴ്ച രാവിലെ 9.30 മുതല്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വോളിബോള്‍ ഗ്രൗണ്ടില്‍ വെച്ച് സംഘടിപ്പിക്കും. കോളേജ് സ്‌പോര്‍ട്‌സ് അക്കാദമി തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കായികതാരങ്ങള്‍ 48 മണിക്കൂറിനുളളില്‍ പരിശോധിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിറ്റ്, കായിക ഇനങ്ങളില്‍ മികവ് തെളിയിച്ച സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം രാവിലെ 9.30ന് ഗ്രൗണ്ടില്‍ ഹാജരാകേണ്ടതാണെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936-202658, 0471-2330267 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *