September 8, 2026

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് എലിവിഷം കഴിച്ചു

0
IMG-20210910-WA0014.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: നെല്ലിയമ്പം ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് വിഷം അകത്ത് ചെന്ന് ആശുപത്രിയിൽ ചികിത്സയിൽ. അന്വേഷണ സംഘം ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ച കൊലപാതകം നടന്ന വീടിന് സമീപത്തെ കോളനിയിലെ അർജുൻ (24) ആണ് ചികിത്സയിൽ കഴിയുന്നത്. യുവാവ് കയ്യിൽ കരുതിയ എലിവിഷം കഴിച്ചതായാണ് സൂചന. വയനാട് മെഡിക്കൽ കോളേജിലും പിന്നീട് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അതേസമയം ഇയാളെ പോലീസ് മർദിച്ചതായും പരാതിയുണ്ട്. ജൂൺ 10ാം തീയതി രാത്രിയാണ് റിട്ടയേര്‍ഡ് കായികാധ്യാപകന്‍ നെല്ലിയമ്പം പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററും (72), ഭാര്യ പത്മാവതിയും (68) മുഖംമൂടി ധാരികളുടെ ആക്രമണത്തില്‍ കുത്തേറ്റ് മരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *