April 24, 2024

നാദാപുരം: പക്രന്തളം ചുരം റോഡിന് 85 കോടി അനുവദിച്ചു

0
132.jpg
നാദാപുരം : പക്രന്തളം തൊട്ടിൽപ്പാലം -കുറ്റ്യാടി – വയനാട് ചുരം റോഡിന് കെ എസ്സ് ടി പി 85 കോടി അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കുറ്റ്യാടി തൊട്ടിൽപ്പാലം നിരവിൽപ്പുഴ വരെയുള്ള 23 കിലോമീറ്റർ റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്കാണ് പണം അനുവദിച്ചത്.മലബാറിലെ പ്രധാനപ്പെട്ട അന്തർ സംസ്ഥാന പാതയായ ചുരം റോഡ് കോഴിക്കോട് വയനാട്‌ ജില്ലകളെ ബന്ധിപ്പിക്കുന്നതും മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് എളുപ്പമെത്തിപ്പെടാനുള്ള റോഡ് കൂടിയാണ്.12 ഹെയർ പിൻ വളവുകളുള്ള റോഡിലൂടെ അന്തർ സംസ്ഥാന ട്രക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും സുഗമമായ ഗതാഗതത്തിന് തടസ്സമാകുന്നുണ്ട്. നിലവിൽ എംഡി ആർ കാറ്റഗറിയിലുള്ള റോഡ് 15 മീറ്റർ വീതി കൂട്ടാൻ സ്ഥലമുടകൾ തയ്യാറായ സ്ഥിതിക്ക് നിലവിലുള്ള വളവുകളെല്ലാം സ്റ്റാൻഡേർസൈസ് ചെയ്ത് വീതി കൂട്ടി പുന:ർ നിമ്മിക്കുന്ന കാര്യവും സർക്കാറിൻ്റെ പരിഗണനയിലാണ്.ഇതിനായി വിശദപഠനവും രൂപകല്പനയും ആവശ്യമാണെന്നും വയനാട്ടിലേക്കുള്ള ടൂറിസം മേഖലക്ക് കൂടി സഹായകരമായ ഒന്നാണ് കുറ്റ്യാടി തൊട്ടിൽപ്പാലംപക്രം തളം വയനാട് ചുരം റോഡ് എന്നും, റോഡ് നവീകരണ പ്രവൃത്തി ടെൻണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവ്യത്തി ആരംഭിക്കുമെന്നും ചുരം റോഡ് സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു. റോഡ് നവീകരണ പ്രവൃത്തി നടത്തണമെന്ന് ആവശ്വപ്പെട്ട് ഇ കെ വിജയൻ എംഎല്‍എ നിയമസഭയിൽ 
സബ്മിഷൻ ഉന്നയിച്ചിരുന്നു. മന്ത്രിക്ക് പുറമെ ഇ കെ വിജയൻ എം എൽ എ, കാവിലുംപാറ പഞ്ചായത്ത് പ്രസിഡൻ്റ് പി ജി ജോർജ്ജ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: പി ഗവാസ്, കെ.കൃഷ്ണൻ , റോബിൻ ജോസഫ്, ഏ ആർ വിജയൻ ,അനിൽകുമാർ പരപ്പുമ്മൽ, റോഡ് വിഭാഗം ഉദ്യോഗസ്ഥരായ ഇ ജെ വിശ്വ പ്രകാശ്, വി കെ ഹാഷിം, സി എച്ച് അബ്ദുൾ ഗഫൂർ, വയനാട് ജില്ലാ റോഡ് വിഭാഗം ഉദ്യോഗസ്ഥരായ എൻ പി ലക്ഷ്മണൻ, നിതിൻ എന്നിവർ മന്ത്രി യോടൊപ്പം ചുരം റോഡ് സന്ദർശിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *