പനമരം- ബീനാച്ചി റോഡിലെ ദുരിത യാത്രക്ക് അറുതിയില്ല


Ad
ബീനാച്ചി: പനമരം-ബീനാച്ചി റോഡിലെ ജനങ്ങളുടെ ദുരിത യാത്ര മൂന്ന് വര്‍ഷം പിന്നിടുകയാണ്. 2018ല്‍ പൊളിച്ച റോഡാണ് ശാപമോഷമില്ലാതെ യാത്രക്കാര്‍ക്ക് ദുരിതം പേറി നിലകൊള്ളുന്നത്. കിഫ്ബി ഫണ്ടില്‍ നിന്നും 55 കോടി രൂപ മുടക്കി നവീകരിക്കുന്നതിന്റെ ഭാഗമായാണ് റോഡ് പൊളിച്ചത്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ യാത്ര ദുസഹമാകുമ്പോഴും പണി പൂര്‍ത്തീകരിക്കാന്‍ നടപടിയില്ല. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മാസങ്ങള്‍ക്കുമുമ്പ് പൊതുമരാമത്ത് മന്ത്രി അടക്കമുള്ളവര്‍ റോഡ് സന്ദര്‍ശിച്ച് പണി പൂര്‍ത്തീകരിക്കാന്‍ നടപടിയുണ്ടാകുമെന്ന് പറഞ്ഞെങ്കിലും പിന്നേയും പഴയതുപോലെയായി.
മഴ ശക്തമായതോടെ റോഡിലെ കുണ്ടിലും കുഴിയിലും വെള്ളം കെട്ടി നില്‍ക്കുന്നു. പുതിയ കുഴികള്‍ രൂപപ്പെടുന്നു. യാത്ര ദുഷ്‌കരമായി തുടരുന്നു. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന പാതയായ ബീനാച്ചി-പനമരം റോഡ് കടുത്ത അവഗണനയാണ് നേരിടുന്നത്.  പണി തുടങ്ങി മൂന്ന് വര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാന്‍ നടപടിയില്ലാതെ പോകുന്നതിന് ആരാണ് ഉത്തരവാദി എന്ന ചോദ്യം അവശേഷിക്കുകയാണ്. ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികളും സര്‍ക്കാരും അടിയന്തിരമായി ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *