തരിയോട്: യൂത്ത് കോൺഗ്രസ്സ് കാവുംമന്ദം എച്ച് എസ് യൂണിറ്റ് സംഗമവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും നടന്നു
തരിയോട്: യൂത്ത് കോൺഗ്രസ്സ് കാവുംമന്ദം എച്ച് എസ് യൂണിറ്റ് സംഗമവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും നടന്നു. യൂത്ത് കോൺഗ്രസ്സ് തരിയോട് മണ്ഡലം പ്രസിഡന്റ് ഷിന്റോ സ്കറിയ അധ്യക്ഷത വഹിച്ച യോഗം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി ഷിബു ഉദ്ഘാടനം ചെയ്‌തു. യൂത്ത് കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി ജിജോ പൊടിമറ്റത്തിൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് ശിഹാബ് കളത്തിൽ, സന്തോഷ് കോരംകുളം, ജോ മാത്യു, മുല്ലക്കൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സനീഷ്, സുധി, മൻസൂർ, കിരൺ, ജയേഷ്, പ്രണവ്, മനു, ആദിഷ്, ഗോകുൽ, ഷെരീജ്, ഷഹനാസ് എന്നിവരെ തിരഞ്ഞെടുത്തു.
Leave a Reply