ലോക മുളദിനാഘോഷം; സംരംഭക യൂണിറ്റുകൾക്കായി കൃഷിക്ക് അനുയോജ്യമായ മുളം തൈകൾ സൗജന്യമായി നൽകുന്നു


Ad
ലോക മുളദിനാഘോഷത്തോടനുബന്ധിച്ഛ് പീച്ചിയിലുള്ള കേരള വന ഗവേഷണ സ്ഥാപനം വിവിധ ഏജൻസിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത സംരംഭക യൂണിറ്റുകൾക്കായി കൃഷിക്ക് അനുയോജ്യമായ മുളം തൈകൾ സൗജന്യമായി നൽകുന്നു. കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായതും മുളയധിഷ്ഠിത ഉത്പന്നങ്ങൾ നിർമിക്കാൻ ഉതകുന്നതുമായ 5 ഇനം മുളം തൈകളാണ് വിതരണം നടത്തുന്നത്. മുളത്തൈകൾ ആവശ്യമുള്ള യൂണിറ്റുകൾ പ്രോഗ്രാം കോർഡിനേറ്റർ, വിജ്ഞാന വ്യാപന പരിശീലന വിഭാഗം, കെ.എഫ്.ആർ.ഐ, പീച്ചി – 680653 എന്ന വിലാസത്തിലോ 0487/2690100/2690335 എന്ന നമ്പറിലോ 2021 സെപ്റ്റംബർ 15ന് മുൻപ് പേര് രജിസ്റ്റർ ചെയ്‌യേണ്ടതാണ്. 
വിശദ വിവരങ്ങൾക്ക്
 9447126861 (ഡോ.കെ.വി. മുഹമ്മദ് കുഞ്ഞി), 9446505286 (ഡോ.വി.ബി. ശ്രീകുമാർ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്
ഡോ. ശ്യാം വിശ്വനാഥ്
ഡയറക്ടർ ,
കെ.എഫ്. ആർ.ഐ
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *