കാവുമന്ദം: തരിയോട് ജി എല്‍ പി സ്കൂളില്‍ ഡിജിറ്റല്‍ ഗാഡ്ജറ്റ് ലൈബ്രറി ആരംഭിച്ചു


Ad
കാവുമന്ദം: നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി തരിയോട് ഗവ എല്‍ പി സ്കൂളില്‍ ഡിജിറ്റല്‍ ഗാഡ്ജറ്റ് ലൈബ്രറി ആരംഭിച്ചു. ലൈബ്രറിയുടെ ഉദ്ഘാടനം പ്രധാനാധ്യാപിക പി കെ റോസിലിക്ക് ഫോണ്‍ കൈമാറി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ അധ്യാപകരും ജീവനക്കാരും സ്വരൂപിച്ച ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഡിജിറ്റല്‍ ലൈബ്രറി ആരംഭിച്ചത്. 
ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യാനുസരണം ഇവ നല്‍കി ഉപയോഗ ശേഷം തിരിച്ചു വാങ്ങുന്ന രീതിയിലാണ് ലൈബ്രറി പ്രവര്‍ത്തനങ്ങള്‍. നിരവധി ആദിവാസി വിഭാഗത്തിലുള്ള നിര്‍ധന വിദ്യാര്‍ത്ഥികള്‍ പഠിച്ചു വരുന്ന സ്കൂളില്‍ ഉദാര മനസ്കരില്‍ നിന്നും ലൈബ്രറിയിലേക്ക് തുടര്‍ന്നും ഡിജിറ്റല്‍ ഡിവൈസുകള്‍ സംഭാവനയായി സ്വീകരിക്കും. 
എം പി ടി എ പ്രസിഡന്‍റ് സിനി അനീഷ്, സി പി ശശികുമാന്‍, എം പി കെ ഗിരീഷ്കുമാര്‍, സി സി ഷാലി, പി ബി അജിത, പി കെ ഷമീന, സ്മൈല ബിനോയ്, പി കെ ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *