കൽപ്പറ്റ: മികവിന്റെ കേന്ദ്രങ്ങളായി പൊതുവിദ്യാലയങ്ങള്‍; കെട്ടിടോദ്ഘാടനവും ശിലാസ്ഥാപനവും 14 ന്


Ad
· 4 വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍
· 5 വിദ്യാലയങ്ങളില്‍ നവീകരിച്ച ഹയര്‍സെക്കണ്ടറി ലാബുകള്‍
· 5 വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം
ജില്ലയിലെ വിദ്യാലയങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടങ്ങളും നവീകരിച്ച ഹയര്‍സെക്കണ്ടറി ലാബുകളും ചൊവ്വാഴ്ച്ച (സെപ്റ്റംബര്‍ 14) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി അഞ്ച് വിദ്യാലയങ്ങളില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഇതോടൊപ്പം നടക്കും. സംസ്ഥാന സര്‍ക്കാറിന്റെ നൂറ്ദിന കര്‍മ്മപദ്ധതികളുടെ ഭാഗമായി വൈകീട്ട് 3.30 ന് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യാതിഥിയാവും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിലൂടെ മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന് തെരഞ്ഞെടുക്കപ്പെട്ട മൂലങ്കാവ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, അമ്പലവയല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മേപ്പാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ 3 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടങ്ങളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മൂലങ്കാവ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 13 ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബ്, സ്റ്റാഫ് റൂം, ഓഫീസ് റൂം, ഡൈനിംഗ് ഹാള്‍, കിച്ചണ്‍, സ്റ്റേജ് എന്നിവയുള്‍പ്പെട്ട 3 നില കെട്ടിടമാണ് പൂര്‍ത്തീകരിച്ചത്. അമ്പലവയല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 16 ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം, സെമിനാര്‍ ഹാള്‍, ടോയ്‌ലെറ്റ് ബ്ലോക്കുകള്‍ എന്നിവയുള്‍പ്പെട്ട 15,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് പുതിയ കെട്ടിടങ്ങള്‍. മേപ്പാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 12 ക്ലാസ് മുറികള്‍, ഡൈനിംഗ് ഹാള്‍, റെസ്റ്റ് റൂം, ടോയ്‌ലെറ്റ് ബ്ലോക്കുകള്‍ എന്നിവയാണ് പൂര്‍ത്തിയാക്കിയത്. ഇന്‍കെല്‍ കേരളയാണ് സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മക്കിമല ഗവ. എല്‍.പി സ്‌കൂളിന് സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ക്ലാസ് മുറികള്‍, സെമിനാര്‍ ഹാള്‍ എന്നിവയാണ് പൂര്‍ത്തിയാക്കിയത്. പൊതുമരാമത്ത് വകുപ്പ് ആണ് പദ്ധതി നിര്‍വ്വഹണം.
ജി.എച്ച്.എസ്.എസ് തരിയോട് , ജി.എച്ച്.എസ്.എസ് കാട്ടിക്കുളം, ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, ജി.എച്ച്.എസ്.എസ് വാളാട്, ജി.എച്ച്.എസ്.എസ് ആറാട്ടുതറ എന്നിവിടങ്ങളിലെ ഹയര്‍സെക്കണ്ടറി ലാബുകളാണ് നവീകരിച്ചത്. സിഡ്‌കോയാണ് ലാബ് നവീകരണം നടപ്പിലാക്കിയത്. കിഫ്ബി ഫണ്ടില്‍ 1 കോടി രൂപ വീതം ഉപയോഗപ്പെടുത്തി ജി.എച്ച്.എസ്.എസ് അച്ചൂര്‍, ജി.എച്ച്.എസ്.എസ് തൃശ്ശിലേരി, ജി.എച്ച്.എസ്.എസ് ആറാട്ടുതറ, ജി.എച്ച്.എസ് പേര്യ, ജി.യു.പി.എസ് തരുവണ എന്നിവടങ്ങളില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനവും ചടങ്ങില്‍ നടക്കും. സര്‍ക്കാര്‍ ഏജന്‍സിയായ കിലയ്ക്കാണ് പദ്ധതി നിര്‍വ്വഹണ ചുമതല. 
സ്‌കൂള്‍തല പരിപാടികളില്‍ എം.എല്‍.എ.മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാ വിദ്യാലയങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടികള്‍ നടക്കുക.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *