ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കിൽ കപ്പ കൃഷി ചെയ്യുന്ന കർഷകർ ശ്രദ്ധിക്കണമെന്ന് കാർഷിക വകുപ്പ്


Ad

ഗൂഡല്ലൂർ: സംസ്ഥാനത്ത് കൃഷിചെയ്യപ്പെടുന്ന കപ്പകൃഷിക്ക് രോഗാണുബാധ വർധിക്കുന്നതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കിൽ ഈകൃഷി നടത്തുന്ന കർഷകർ ശ്രദ്ധിക്കണമെന്ന് ഗൂഡല്ലൂർ കാർഷിക വകുപ്പ് അധികൃതർ അറിയിച്ചു. കൃഷിവകുപ്പ് നടത്തിയ അന്വേഷണത്തിലും പരിശോധനയും ഇരു താലൂക്കിലും രോഗബാധ ഇല്ലെന്നാണ് വ്യക്തമായിട്ടുള്ളത്. എന്നിരുന്നാലും ഈ രോഗം ഉണ്ടായാൽ ഗൂഡല്ലൂർ കാർഷിക വകുപ്പ്, ജില്ല കൃഷി വകുപ്പ് ഓഫിസിൽ വിവരം അറിയിക്കണം. രോഗബാധ കാണുന്ന പക്ഷം രണ്ടുശതമാനം വേപ്പെണ്ണ ലായനി ഉപയോഗിച്ച് 15 ദിവസത്തിലൊരിക്കൽ തളിക്കണമെന്നും ഗൂഡല്ലൂർ കാർഷിക വകുപ്പ് ഉപഡയറക്​ടർ ജയലക്ഷ്​മി അറിയിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *