ന്യൂയോർക്ക് :യുഎസ് ഓപ്പൺ ; അഞ്ച് സെറ്റ് ത്രില്ലർ കടന്ന് ജോക്കോ ഫൈനലിൽ


Ad
യുഎസ് ഓപ്പണില്‍ പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്ബര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച്‌ ഫൈനലില്‍.സെമിയില്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെ 4-6, 6-2, 6-4, 4-6, 6-2 എന്ന സ്‌കോറില്‍ തോല്‍പിച്ചു. ഫൈനലില്‍ ദാനില്‍ മെദ്വദേവിനെ ജോക്കോ നേരിടും. ജോക്കോയുടെ ഒന്‍പതാം യുഎസ് ഓപ്പണ്‍ ഫൈനലാണിത്. ജയിച്ചാല്‍ ജോക്കോവിച്ചിന് കലണ്ടന്‍ സ്ലാമും 21-ാം റെക്കോര്‍ഡ് ഗ്രാന്‍ഡ്‌സ്ലാമും നേടാം.
അതേസമയം കനേഡിയന്‍ താരം ഫെലിക്‌സ് ഓഗറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദാനില്‍ മെദ്വദേവ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 7-5, 6-2. 2019ലെ റണ്ണര്‍ അപ്പാണ് മെദ്വദേവ്. കരിയറിലെ മൂന്നാമത്തെ ഗ്രാന്‍സ്ലാം ഫൈനലിനാണ് മെദ്വേദ് യോഗ്യത നേടിയത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *