പുൽപള്ളി: പുഴുവരിച്ച മീൻ വിൽപന തകൃതി; പരാതിയുമായി നാട്ടുകാർ


Ad
പുൽപള്ളി : പുഴുവരിക്കുന്ന മീൻ വിൽക്കുന്നതായി പരാതി. ഇന്നലെ തീരപ്രദേശങ്ങളിൽ വിറ്റ അയില പുഴുവരിക്കുന്നതായി നാട്ടുകാർ കണ്ടെത്തി. ദിവസങ്ങൾ പഴക്കമുള്ളതും അഴുകിയതുമായ മീനാണ് ബൈക്കുകളിലെത്തിയ വിൽപനക്കാർ വിറ്റത്. പുൽപള്ളിയിലെ മൊത്തവിൽപനക്കാരിൽ നിന്നെടുത്ത് ഇരട്ടി വിലയ്ക്കവിൽക്കുന്ന മത്സ്യത്തിലാണു പുഴുക്കളെ കണ്ടത്. 
രാസവസ്തുക്കൾ കലർത്തിയ മത്സ്യം തുടർച്ചയായി കഴിച്ചാൽ വായിൽ അസ്വസ്ഥത അനുഭവപ്പെടുന്നതായും പരാതിയുണ്ട്. ഇതുപോലെ മുൻപും പെരിക്കല്ലൂർ നിന്നും പുഴുവരിച്ച മത്സ്യം പിടിച്ചു ഫൈൻ അടച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പും പഞ്ചായത്തുകളും കർശന നടപടി എടുക്കണമെന്ന ആവശ്യം ശക്തമാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *