April 25, 2024

മാനന്തവാടി: ഭാരത് മാല വയനാടിൻ്റെ വികസനത്തിന് കുതിപ്പേകും; വിവിധ സംഘടനകളുടെ സംയുക്ത യോഗം

0
 മാനന്തവാടി: ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർദ്ദിഷ്ട മൈസൂർ – ഗോണികൊപ്പ -കുട്ട-മാനന്തവാടി – കുറ്റ്യാടി വഴി കോഴിക്കോടേയ്ക്ക് വരുന്ന ദേശീയ പാത വയനാടിൻ്റെ വികസനത്തിന് കരുത്താകുമെന്ന് മാനന്തവാടിയിൽ നടന്ന വിവിധ സംഘടനകളുടെ സംയുക്ത യോഗം അഭിപ്രായപ്പെട്ടു. ഇത് മറ്റൊരു പാതയ്ക്കുമുള്ള ബദൽ പാതയല്ല. ഇതിലൂടെ വരാൻ പോകുന്ന പുതിയ ദേശീയ പാതയാണ്. 

വികസനത്തിന് ഒത്തൊരുമയോടെ നിൽക്കണം. ഇതിനായി യോജിച്ച് പ്രവർത്തിക്കണമെന്ന് വടക്കെ വയനാട് കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. മാനന്തവാടി വയനാട് സ്ക്വായർ ഓഡിറ്റോറി
യത്തിൽ നടന്ന യോഗം ഫാ. വർഗീസ് മറ്റമന ഉദ്ഘാടനം ചെയ്തു. കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ ബെസി പാറയ്ക്കൽ, ബാബു ഫിലിപ്പ്, സാബു കുടക്കച്ചിറ, സുമതി വേണു, മനു മത്തായി, ജസ്റ്റിൻ ചെഞ്ചട്ടയിൽ, ഇ.ഡി. ജോസഫ്, കെ. മുസ്തഫ, പ്രഫ. ചാക്കോച്ചൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *