കൽപ്പറ്റ: തുമ്പി മഹോത്സവത്തിന് തുടക്കമായി


Ad

റിപ്പോർട്ട് : സി.ഡി.സുനീഷ്
തുമ്പി നിരീക്ഷകരുടേയും
തുമ്പി പ്രേമികളുടേയും 
പങ്കാളിത്തത്തോടെ വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (WWF) ഇന്ത്യയുടെ കേരള ഘടകം, സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസ്(SOS),
തുമ്പി പുരാണം ,സംഘടനകളുടെ ആഭിമുഖ്യത്തിൽ തുമ്പി 
മഹോത്സവത്തിന് തുടക്കമായി.
നമ്മുടെ ഭൂമിയുടെ സുസ്ഥിരമായ പരിപാലനത്തിനും, നീർ ത്തട ആവാസവ്യവസ്ഥ അതിജീവനത്തിനും, നമ്മുടെ തന്നെ നില നില്പിനും, അടരാത്ത കണ്ണികളാണ് പാറി പറന്ന് നടക്കുന്ന തുമ്പികൾ.
WWF 2018 സംഘടിപ്പിച്ച് വരുന്ന തുമ്പി മഹോത്സവം,
സെപ്റ്റംബർ 2021 മുതൽ 2022 വരെ നീണ്ട് നില്ക്കും
വീട്ട് മുറ്റത്തെ തുമ്പി നിരീക്ഷണം, ഫോട്ടോ ഗ്രാഫി മത്സരം, പ്രശ്നോത്തരി, വെബിനാറുകൾ എന്നിവയാണ് പ്രധാന പരിപാടികൾ . ജൈവ വൈവിധ്യ സംരംക്ഷണവുമായി ബന്ധപ്പെട്ട് ചെറു ഗവേഷണ പ്രൊജക്ടുകൾ ചെയ്യാൻ താത്പര്യമുള്ള കോളേജുകൾക്ക് 
പ്രത്യേക പരിപാടികളും ഉണ്ട്.
വിശദ വിവരങ്ങൾക്കായി 
WWF ൻ്റെ വെബ് സൈറ്റ്,
ഫേസ് ബുക്ക് ,ഇൻസ്റ്റർ ഗ്രാം പേജിലും, ഡ്രാഗൺ
ഫ്ലൈസ് ഓഫ് കേരള ഫേസ് ബുക്ക് പേജുകളിൽ ലഭ്യമാണ്.
WWF ലെ അനുശ്രീ രാധ(9446484573),
SOS ലെ സുജിത് വി. ഗോപാലനുമായി (9895428102) എന്നിവരുമായി ബന്ധപ്പെടാം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *