April 19, 2024

കൽപ്പറ്റ: അധ്യാപക നിയമനാംഗീകാര നടപടികള്‍ വേഗത്തിലാക്കണം; കെ.എസ്.ടി.എ

0
Img 20210913 Wa0024.jpg
കല്‍പ്പറ്റ: എയ്ഡഡ് അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് കെ.എസ്.ടി.എ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. നടപടികള്‍ വേഗത്തിലാക്കുന്നതിനായി അദാലത്തുകള്‍ സംഘടിപ്പിക്കണം. അപേക്ഷകളുടെ ഫലപ്രദമായ പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പ്രതിമാസ ഫയല്‍ ഓഡിറ്റ് സംവിധാനം ഓഫീസുകളില്‍ നടപ്പാക്കണം. സാങ്കേതിക നടപടിക്രമങ്ങളുടെ പേരില്‍ നിയമനാംഗീകാരങ്ങള്‍ അനന്തമായി നീണ്ടുപോകുന്നത് അംഗീകരിക്കാനാവില്ല.
ചില അധ്യാപക സംഘടനകള്‍ ഇപ്പോള്‍ നടന്നുവരുന്ന നിയമനാംഗീകാര നടപടികള്‍ എല്ലാം തങ്ങളുടെ ഇടപെടലിന്റെ ഭാഗമാണെന്ന കള്ള പ്രചരണം വ്യാപകമായി അഴിച്ചുവിടുകയാണ്. ഓഫീസറെ കണ്ട് ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരം സാധ്യമാക്കിയെന്ന അടിസ്ഥാനരഹിതമായ പ്രചരണം അധ്യാപക സമൂഹത്തെ കബളിപ്പിക്കലാണ്. യു.ഡി.എഫ് ഭരണകാലത്ത് 5 വര്‍ഷവും ഫിക്‌സേഷന്‍ നടത്താതെ തോന്നും പോലെ അധ്യാപക നിയമനങ്ങള്‍ നടത്തിയതിന്റെ ബാക്കിപത്രമാണ് കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകളിലേതുള്‍പ്പെടെ ഇപ്പോഴും തുടരുന്ന നിയമനക്കുരുക്കുകള്‍.
 പ്രീ-പ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ മേഖലയിലും, ഇതര വിദ്യാഭ്യാസ ഏജന്‍സികളിലും സമാനതകളില്ലാത്ത പ്രശ്‌ന പരിഹാര പ്രവര്‍ത്തനങ്ങളും നവീകരണങ്ങളും നടക്കുകയാണ്. പാഠ്യപദ്ധതി പരിഷ്‌കരണവും ഏകീകരണവും യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ മേഖലയിലെ അധ്യാപക പ്രശ്‌നങ്ങള്‍ ഭൂരിഭാഗവും അവസാനിക്കും. കോവിഡ് കാല പ്രതിസന്ധിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുസമൂഹത്തിനും ഒപ്പം നില്‍ക്കുവാന്‍ മുഴുവന്‍ അധ്യാപകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബിനുമോള്‍ ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിത്സണ്‍ തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ജെ. ബിനേഷ്, വി.എ. ദേവകി, ടി.രാജന്‍, പി. ബിജു, കെ.എ. മുഹമ്മദാലി, കെ.ടി. വിനോദന്‍ എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *