June 4, 2026

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷറാങ്ക്ലിസ്റ്റ്: 17വരെ മാര്‍ക്കുകള്‍ അപ്‌ലോഡ് ചെയ്യാം

0
n314953824e2ab2b8aba68f9ddb4400d1c09e9ad7c849ad243c7297812e355049791d4fc5b.jpg
By ന്യൂസ് വയനാട് ബ്യൂറോ

കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണയത്തിനു പരിഗണിക്കുന്ന യോഗ്യതാ മാര്‍ക്ക്‌ സെപ്റ്റംബര്‍ 17ന് വൈകിട്ട് 5വരെ അപ്‌ലോഡ് ചെയ്യാം.

പ്രവേശന പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറിക്കോ അല്ലെങ്കില്‍ തത്തുല്യ പരീക്ഷയ്ക്കോ ലഭിച്ച മാര്‍ക്കാണ്ടി അപ്‌ലോഡ് ചെയ്യേണ്ടത്. ഈ മാര്‍ക്ക്‌ പ്രവേശന പരീക്ഷയുടെ മാര്‍ക്കിനൊപ്പം പരിഗണിച്ചാണ് എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് തയാറാക്കുക.

പ്ലസ്‌ടു പരീക്ഷയിലെ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് ലഭിച്ച മാര്‍ക്കാണ് നല്‍കേണ്ടത്. http://cee.kerala.gov.in വഴി അപ്‌ലോഡ് ചെയ്യാം. നിര്‍ദേശം അനുസരിച്ചു മാര്‍ക്ക് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ കണ്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് പ്രിന്റ് എടുത്ത് സൂക്ഷിക്കണം. കഴിഞ്ഞ മാസം 5നാണ് കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷ (KEAM) നടന്നത്. പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഹൈക്കോടതിയുടെ അനുവാദത്തോടുകൂടി മാത്രമേ പ്രസിദ്ധീകരിക്കാന്‍ പറ്റു  എന്ന നിര്‍ദേശമുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *