April 20, 2024

മാനന്തവാടി: നഗരസഭാ പരിധിയിലെ കണ്ടൈൻമെന്റ് സോണുകൾ തീരുമാനിച്ചതിലെ അപാകതകൾ ഉടൻ തിരുത്തണം; എഐവൈഎഫ്

0
Img 20210913 Wa0035.jpg

മാനന്തവാടി നഗരസഭയിലെ പല ഡിവിഷനുകളും തുടർച്ചയായി അടച്ചിടേണ്ടി വരുന്നത് നഗരസഭ അധികാരികളും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും നൽകുന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. കൃത്യമായ രോഗികളുടെ എണ്ണം കണക്കാക്കിയാണ് കണ്ടൈൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു വരുന്നത്. എന്നാൽ തെറ്റായ വിവരങ്ങൾ നൽകുകയും മാനന്തവാടി ടൗൺ അടക്കം അടച്ചിട്ട് വ്യാപാരികളെയും പൊതുജനങ്ങളെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്. കഴിഞ്ഞ ആഴ്ചയിലും സമാനമായ രീതിയിൽ തെറ്റായ വിവരങ്ങൾ നൽകി മാനന്തവാടി ടൗൺ മുഴുവൻ അടക്കുകയും പിന്നീട് പ്രതിഷേധമുയർന്നപ്പോൾ തുറക്കുകയുമാണ് ഉണ്ടായത്. നിരന്തരം തെറ്റുകൾ ആവർത്തിക്കുന്നത് മൂലം ബുദ്ധിമുട്ടിൽ ആവുന്നത് സാധാരണക്കാരാണ് എന്ന് അധികാരികൾ മനസ്സിലാക്കണം. ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. ഇത്തരം നിരുത്തരവാദപരമായ പ്രവർത്തികളാണ് വരുംദിവസങ്ങളിലും തുടരുന്നത് എങ്കിൽ പ്രക്ഷോഭ പരിപാടികൾക്ക് എഐവൈഎഫ് നേതൃത്വം കൊടുക്കും. യോഗത്തിൽ നിഖിൽ പത്മനാഭൻ, അജേഷ് കെ ബി, ജ്യോതിഷ് വി, അലക്സ് ജോസ് തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *