September 6, 2026

കല്‍പ്പറ്റ: ഓര്‍മ്മ പൂക്കള്‍ വാട്‌സ് ആപ്പ് കൂട്ടായ്മ ജനശ്രദ്ധയാകര്‍ഷിക്കുന്നു

0
IMG-20210913-WA0040.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മേപ്പാടിയിലെ ഗവ. ഹൈസ്‌ക്കൂള്‍ 1986-87 എസ് എസ് സി ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ വാട്‌സ് ആപ്പ് കൂട്ടായ്മയായ ഓര്‍മ്മ പൂക്കള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് രൂപീകരിച്ച ഈ കൂട്ടായ്മ നിരവധി പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കാണ് ചുക്കാന്‍ പിടിക്കുന്നത്. സെപ്തംബര്‍ 14-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ജിഎച്ച്എസ് സ്‌ക്കൂളിന്റെ മിനുക്ക് പണിയുടെ തകൃതിയിലാണീ വാട്‌സ് ആപ്പ് കൂട്ടായ്മ. സ്‌ക്കൂള്‍ പരിസരം വൃത്തിയാക്കല്‍ തുടങ്ങി വിവിധ തരം ചാരിറ്റി പ്രവര്‍ത്തനങ്ങളും ചെയ്ത് ഇവര്‍ മാതൃകയാവുകയാണ്. സ്വാഗതം സംഘം ചെയര്‍മാന്‍ എന്‍.ഡി.സാബു, പ്രധാനാധ്യാപകന്‍ മുഹമ്മദ് അഷ്‌റഫ് ,ജനറല്‍ കണ്‍വീനര്‍ എസ്.എം.സഫീന ബീവി, സി.സഹദേവന്‍, ടി.കെ.നാസര്‍, വി.എസ് .ബെന്നി, വി.നജീബ്, നജീബ് എടക്കാട്ടില്‍, വി.അബ്ദുള്‍ റഷീദ് ,ഒ.സാഹിറ്റാബാനു, പി.പുഷ്പ ,കെ .സിദ്ധിഖ് ,എ എം.നാസര്‍, സി.കെ.വിനയന്‍, കെ.കെ.പ്രസാദ്, ബിനു തോമസ് എന്നിവരുടെ നേതൃത്യത്തിലാണ് ഉദ്ഘാടന പരിപാടിക്ക് വേണ്ടി സ്‌ക്കൂള്‍ അങ്കണം മോടിപിടിപ്പിക്കുന്നത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *