August 12, 2026

കൽപ്പറ്റ: വയനാട് ജില്ലയില്‍ 445 പേര്‍ക്ക് കൂടി കോവിഡ്; 443 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.4

0
IMG-20210801-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (13.09.21) 445 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 966 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.4 ആണ്. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 443 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 108335 ആയി. 98571 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 8897 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 7337 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
തവിഞ്ഞാല്‍ 55, മുള്ളന്‍കൊല്ലി, തിരുനെല്ലി 35 വീതം, കല്‍പ്പറ്റ 34, എടവക, തരിയോട് 32 വീതം, പനമരം 29, മീനങ്ങാടി 21, കോട്ടത്തറ, പടിഞ്ഞാറത്തറ, പൊഴുതന, വൈത്തിരി 15 വീതം, കണിയാമ്പറ്റ 14, മാനന്തവാടി, ബത്തേരി, വെള്ളമുണ്ട 12 വീതം, തൊണ്ടര്‍നാട് 10, നെന്‍മേനി 9, മേപ്പാടി, പുല്‍പ്പള്ളി 8 വീതം, മുട്ടില്‍ 7, അമ്പലവയല്‍, നൂല്‍പ്പുഴ, പൂതാടി, വെങ്ങപ്പള്ളി 4 വീതം, മൂപ്പൈനാട് 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ അബുദാബിയില്‍ നിന്നും വന്ന 2 മീനങ്ങാടി സ്വദേശികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.
*966 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 58 പേരും, വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന 908 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*1313 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (13.09.21) പുതുതായി നിരീക്ഷണത്തിലായത് 1313 പേരാണ്. 1913 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 26241 പേര്‍. ഇന്ന് പുതുതായി 81 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 972 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 742247 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 737910 എണ്ണത്തിന്റെ ഫലം ലഭിച്ചു. 629575 പേര്‍ നെഗറ്റീവും 108335 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *