April 24, 2026

‘ഒപ്പം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 17 ന് വാളവയല്‍ ഗവ. ഹൈസ്‌കൂളില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിർവഹിക്കും

0
IMG-20210915-WA0061.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: എ കെ എസ് ടി യു നടപ്പാക്കുന്ന 'ഒപ്പം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 17 ന് വാളവയല്‍ ഗവ. ഹൈസ്‌കൂളില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികളെയും കുടുംബങ്ങളെയും കൈപിടിച്ചുയര്‍ത്തി അവരുടെ ഊര്‍ജവും ശേഷിയും സമൂഹനന്മക്കായി ഉപയോഗപ്പെടുത്തി ഉത്തമ മാതൃക സൃഷ്ടിക്കുക എന്ന ലക്ഷത്തോടെ എ കെ എസ് ടി യു ജില്ലാ കമ്മിറ്റി പൂതാടി പഞ്ചായത്തിലെ കല്ലൂര്‍ക്കുന്ന് വാര്‍ഡില്‍ നടപ്പാക്കിയ 'പങ്കാളിത്ത ഗ്രാമം പദ്ധതി' സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത് നടത്തുന്നതാണ് 'ഒപ്പം'.
ഉദ്ഘാടന ചടങ്ങില്‍ ഐ സി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഡിജിലി, നൈപുണ്യം, ഗ്രാമപ്രിയ, കാരുണ്യം, കാര്‍ഷികം അഞ്ച് പ്രൊജക്ടുകളിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. വാര്‍ത്താ സമ്മേളനത്തില്‍ ഒപ്പം വര്‍ക്കിംഗ് കമ്മിറ്റി ഗ്രൂപ്പ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എസ് ബിന്ദു, കണ്‍വീനറും എ കെ എസ് ടി യു ജില്ലാ സെക്രട്ടറിയുമായ കെ സജിത്ത് കുമാര്‍, എ കെ എസ് ടി യു സംസ്ഥാന കമ്മിറ്റി അംഗം സ്റ്റാന്‍ലി ജേക്കബ്, ഒപ്പം പ്രൊജക്ട് കോര്‍ഡിനേറ്ററും എ കെ എസ് ടി യു ജില്ലാ സെക്രട്ടറിയുമായ ശ്രീജിത്ത് വാകേരി എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *