April 24, 2026

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി; ധനസഹായത്തിന് അപേക്ഷിക്കാം

0
rupees.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ന്യൂനപക്ഷക്ഷേമ വകുപ്പ് മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹ ബന്ധം വേര്‍പ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ധനസഹായം നല്‍കുന്നു. വീടുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി വാസയോഗ്യമാക്കുന്നതിന് അമ്പതിനായിരം രൂപയാണ് സഹായധനമായി നല്‍കുക. ഇത് തിരിച്ച് അടക്കേണ്ടതില്ല.
അപേക്ഷകയുടെ സ്വന്തം / പങ്കാളിയുടെ പേരിലുളള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 സ്‌ക്വ.ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബം, അപേക്ഷകയ്‌ക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുളള അപേക്ഷക എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. വീടിന്റെ വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടിയില്‍ കുറവാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിന,് വില്ലേജ് ഓഫീസര്‍/ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എന്‍ജിനിയര്‍/ ബന്ധപ്പെട്ട അധികാരികള്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം മതി. മറ്റു വകുപ്പുകളില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനും അനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍/ പഞ്ചായത്ത് സെക്രട്ടറി/ ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരില്‍ ആരുടെയെങ്കിലും പക്കല്‍ നിന്ന്് വാങ്ങി ഹാജരാക്കിയാല്‍ മതി.
സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുളള വിധവകള്‍, സര്‍ക്കാറില്‍ നിന്നോ ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുളളില്‍ ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാഫോറം മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2021- 22 വര്‍ഷം ഭൂമിയുടെ കരം അടച്ച രസീത്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് , തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നും ലഭിച്ച സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
കളക്‌ട്രേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെല്ലില്‍ നേരിട്ടും ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, കളക്‌ട്രേറ്റ് എന്ന വിലാസത്തില്‍ തപാല്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ കളക്ടറേറ്റില്‍ സെപ്റ്റംബര്‍ 30 വരെ സ്വീകരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *