April 24, 2026

വയനാട് ജില്ലയില്‍ 740 പേര്‍ക്ക് കൂടി കോവിഡ്; 739 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.63

0
covid.1.1058953.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (16.09.21) 740 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 835 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.63 ആണ്. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 739 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 110240 ആയി. 101326 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7748 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6322 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
നെന്‍മേനി 89, എടവക 67, പുല്‍പ്പള്ളി 57, ബത്തേരി 50, പൂതാടി 40, മീനങ്ങാടി 38, കല്‍പ്പറ്റ 36, മുട്ടില്‍ 35, മേപ്പാടി 34, വെങ്ങപ്പള്ളി 31, കണിയാമ്പറ്റ 29, പനമരം 27, അമ്പലവയല്‍ 26, മാനന്തവാടി, നൂല്‍പ്പുഴ 22, വീതം, തവിഞ്ഞാല്‍ 21, പടിഞ്ഞാറത്തറ 20, മൂപ്പൈനാട്, തിരുനെല്ലി 18 വീതം, വൈത്തിരി 16, മുള്ളന്‍കൊല്ലി 14, കോട്ടത്തറ 11, പൊഴുതന 7, തരിയോട് 6, വെള്ളമുണ്ട 4, തൊണ്ടര്‍നാട് ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ലണ്ടനില്‍ നിന്നും വന്ന തവിഞ്ഞാല്‍ സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.
*835 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 78 പേരും, വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന 757 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*1264 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (16.09.21) പുതുതായി നിരീക്ഷണത്തിലായത് 1264 പേരാണ്. 2614 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 23576 പേര്‍. ഇന്ന് പുതുതായി 96 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3108 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 751544 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 743442 എണ്ണത്തിന്റെ ഫലം ലഭിച്ചു. 633202 പേര്‍ നെഗറ്റീവും 110240 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *