April 25, 2024

സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ച സി പി എം നേതാക്കൾക്കെതിരെ നടപടിയെന്ന വാർത്ത അടിസ്ഥാനരഹിതം; സി പി എം ജില്ലാ സെക്രട്ടറി പി ഗാഗറിന്‍

0
Img 20210916 Wa0069.jpg
കൽപ്പറ്റ: നിയമസഭ തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാര്‍ഥി എം വി ശ്രേയാംസ്‌കുമാറിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതിന് സി പി ഐ എം വയനാട് ജില്ലാ കമ്മിറ്റിയില്‍ നടപടി എന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതണെന്ന് സി പി എം ജില്ലാ സെക്രട്ടറി പി ഗാഗറിന്‍ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ഒരു പ്രവര്‍ത്തകനും ശ്രമിച്ചതായി പാര്‍ട്ടി കണ്ടെത്തിയിട്ടില്ല. വാര്‍ത്തയില്‍ പരാമര്‍ശിച്ച സി പി എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സഖാക്കളും മുന്നണി സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു എന്നാണ് പാര്‍ട്ടി വിലയിരുത്തിയിട്ടുള്ളതെന്നും കൂട്ടിച്ചേർത്തു. 
കോണ്‍ഗ്രസിനകത്ത് നടക്കുന്ന ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ഇടതുപക്ഷത്തേക്ക് വരുന്ന കാഴ്ചകയാണ് കണ്ടുകൊണ്ടിരിക്കുന്നത്. മുസ്‌ലിം ലീഗ് സ്വന്തം സംഘടനയിലെ നേതാക്കള്‍ തന്നെ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ വിഷമിക്കുകയാണ്. ബി ജെ പി നേതാക്കള്‍ കോഴ വിവാദത്തിലകപ്പെട്ട് കേസ്സുകള്‍ക്കായി പോലീസ് സ്റ്റേഷനും കോടതികളും കയറിയിറങ്ങുന്ന ഗതികേടിലാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാവരും ഒരുപോലെയാണെന്ന് വരുത്താന്‍ തീവ്ര ശ്രമമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വയനാട്ടിലെ സി പി എം നേതാക്കള്‍ക്കെതിരെ നടപടി എന്ന രീതിയില്‍ മാധ്യമങ്ങളിൽ വാര്‍ത്ത നല്‍കിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *