April 26, 2024

വെള്ളമുണ്ട ഒമ്പതാം മൈലിലെ ബസ് കാത്തിരിപ്പ് കേന്ദ്രം കാടുമൂടിയ നിലയിൽ; വൃത്തിയാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു

0
Img 20210916 Wa0061.jpg
വെള്ളമുണ്ട: വെള്ളമുണ്ട ഒമ്പതാം മൈലിൽ നിരവധി ഗവൺമെന്റ് സ്ഥാപനങ്ങൾ ഉള്ള സ്ഥലത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം കാടുമൂടിയ അവസ്ഥയിൽ. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിനാണ് ഈ ദുർഗതി. വെള്ളമുണ്ട വില്ലേജ് ഓഫീസ്, രജിസ്റ്റർ ഓഫീസ്, കൃഷിഭവൻ, മൃഗാശുപത്രി, നിരവധി ആധാരമെഴുത്ത് ഓഫീസുകൾ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന വെള്ളമുണ്ട ഒമ്പതാം മൈലിലെ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ആണ് കാടുമൂടി ഉപയോഗ ശൂന്യമായ അവസ്ഥയിൽ ഉള്ളത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കയറുന്ന ഭാഗം പൂർണ്ണമായും മുൾക്കാടുകൾ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. വർഷങ്ങൾക്കു മുൻപ് ലക്ഷങ്ങൾ മുടക്കി പണികഴിപ്പിച്ച ഈ ടോയ്‌ലറ്റ് നോക്കുകുത്തിയായി സ്ഥിതിചെയ്യുന്നതും ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആണ്. ഈ ടോയ്‌ലറ്റ് പ്രവർത്തിക്കുന്നില്ലെങ്കിലും ബസ് കാത്തിരിപ്പ് കേന്ദ്രം എങ്കിലും കാടും മറ്റും വെട്ടി വൃത്തിയാക്കി കഴിഞ്ഞാൽ വിവിധ ഗവൺമെന്റ് സ്ഥാപനങ്ങളിലും മറ്റും എത്തുന്ന നൂറുകണക്കിന് ആളുകൾക്ക് ഇത് ഉപകാരപ്രദമാകും. കാത്തിരിപ്പ് കേന്ദ്രത്തിലെ മുൻ വശങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നതും ദുരിതം ഇരട്ടിയാക്കുന്നു. വിവിധ ഫണ്ടുകൾ ഉൾപ്പെടുത്തി ശുചീകരണ പ്രവർത്തികൾ പഞ്ചായത്തുകൾക്ക് ചെയ്യാം എന്നിരിക്കെ എന്തുകൊണ്ടാണ് വേണ്ടപ്പെട്ടവർ മൗനം പാലിക്കുന്നത് എന്നാണ് നാട്ടുകാരുടെ ചോദ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *