സർ, മാഡം വിളി ഒഴിവാക്കി എടവക ഗ്രാമ പഞ്ചായത്തും


Ad
എടവക: സർ, മാഡം വിളി ഒഴിവാക്കി എടവക ഗ്രാമ പഞ്ചായത്തും. സേവനം ഔദാര്യമല്ല, അവകാശമാണ് എന്ന ലക്ഷ്യം സാധൂകരിക്കുന്നതിനും കൂടുതൽ ജനസൗഹൃദമാക്കുന്നതിന്റെയും ഭാഗമായി എടവക ഗ്രാമ പഞ്ചായത്തിൽ ഇനി മുതൽ സർ, മാഡം എന്ന് വിളിക്കുകയോ അപേക്ഷകളിൽ അത്തരം അഭിസംബോധനകൾ രേഖപ്പെടുത്തേണ്ടതില്ലെന്ന പ്രമേയം ഭരണ സമിതി യോഗത്തിൽ ഏകകണ്ഠമായി പാസാക്കി. ഭരണസമിതി യോഗത്തിൽ പ്രസിഡന്റ് എച്ച് ബി പ്രദീപ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സി എം സന്തോഷ് അനുവാദകനായും വിനോദ് തോട്ടത്തിൽ അവതാരകനായും അവതരിപ്പിച്ച പ്രമേയത്തിൽ ഇതിൽ വഹിക്കുന്ന പദവിയുടെ കൂടെ പ്രിയപ്പെട്ട എന്നുകൂടി ചേർത്ത് അപേക്ഷ സമർപ്പിക്കമെന്നും തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ജോർജ് പടകൂട്ടിൽ, ജെൻസി ബിനോയ്, ഷിഹാബ് അയാത്ത് എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *