November 7, 2026

ലോക ഓസോൺ ദിനാചരണം ; ക്വിസ് മത്സരവും സെമിനാറും സംഘടിപ്പിച്ചു

0
IMG_20210916_192937.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൂടോത്തുമ്മൽ: നവജ്വാല ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെയും നെഹ്റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് ക്വിസ് മത്സരവും സെമിനാറും സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡണ്ട് അതുൽരാജ് അദ്ധ്യക്ഷത വഹിച്ചു. ചീക്കല്ലൂർ വാർഡ് മെമ്പർ സുജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ക്വിസ് മാസ്റ്റർ അഭിജിത്ത് കെ എ മത്സരത്തിന് നേതൃത്വം നൽകി. രതീഷ് കെ എം, രവി കെ എന്നിവർ സംസാരിച്ചു. ട്രഷറർ ജയ്ജിത്ത് ഒ.ടി നന്ദി പറഞ്ഞു. വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി.
ക്വിസ് മത്സരത്തിൽ അഭിരാജ് കൃഷ്ണ, അഭിജിത്ത് കെ ജി, അമൽ വിൻസെന്റ് എന്നിവരാണ് വിജയികൾ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *