പനമരംനെല്ലിയമ്പം ഇരട്ടക്കൊല ; പ്രതി വലയിലെന്ന് സൂചന


Ad
പനമരംനെല്ലിയമ്പം ഇരട്ടക്കൊല ; പ്രതി വലയിലെന്ന് സൂചന
 പനമരം: നെല്ലിയമ്പം ഗ്രാമത്തെ നടക്കിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി വലയിലായെന്ന് സൂചന. ഇത് സംബന്ധിച്ച് ഇന്ന്  അന്വേഷണ ഉദ്യോഗസ്ഥർ പത്രസമ്മേളനം നടത്തിയേക്കും . 
മാനന്തവാടി ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. 
കേണിച്ചിറ സി.ഐ.,
മാനന്തവാടി സി.ഐ.,
പടിഞ്ഞാറത്തറ എസ്.ഐ., എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ജൂൺ പത്തിന് നടന്ന വൃദ്ധ ദമ്പതി കൊലക്കേസ് ആദ്യദിനങ്ങളിൽ ചില സൂചനകളിലേക്ക് എത്തിചേർന്നെങ്കിലും പിന്നിട് കാര്യമായ പുരോഗതിയില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.. നെല്ലിയമ്പത്ത് മുഖംമൂടി ധാരികളുടെ കുത്തേറ്റ് റീട്ടെർഡ് അധ്യാപകനായ പത്മാലയത്തിൽ കേശവൻ മാസ്റ്ററും ഭാര്യ പത്മാവതി എന്നിവർ കൊല്ലപ്പെട്ട വാർത്ത ഏറെ നടുക്കത്തോടെയാണ് പുറം ലോകമറിഞ്ഞത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *