March 28, 2024

സമഗ്ര കാരവന്‍ ടൂറിസം നയ പ്രഖ്യാപനവുമായി കേരള വിനോദ സഞ്ചാര വകുപ്പ്

0
Img 20210917 Wa0035.jpg
റിപ്പോർട്ട് : സി.ഡി.സുനീഷ്
തിരുവനന്തപുരം: കേരള വിനോദ സഞ്ചാര വികസന പരിപ്രേഷ്യത്തിന് 
ഉണർവേകി ,, കാരവൻ ,, വിനോദ സഞ്ചാരത്തിന് സമഗ്ര പദ്ധതികളുമായി വിനോദന സഞ്ചാര വകുപ്പ്.
 മൂന്ന് ദശാബ്ദത്തെ ഹൗസ്ബോട്ട് വിനോദ സഞ്ചാരത്തിനു്, ശേഷം കേരള വിനോദ സഞ്ചാര ഭൂപടത്തിൽ ചുവടുറപ്പിക്കാന്‍ കാരവന്‍ വിനോദ സഞ്ചാരം (ഒരു കൂട്ടം സഞ്ചാരികൾക്ക് കുട്ടമായി 
 സഞ്ചരിച്ചുള്ള സഞ്ചാ പദ്ധതികൾ )
 കോവിവിഡാനന്തര ലോകത്തെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളും താല്‍പര്യങ്ങളും പരിഗണിച്ച്  കേരളം സമഗ്ര കാരവന്‍ വിനോദ' സഞ്ചാര നയം സർക്കാർ പ്രഖ്യാപിച്ചു. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന നയമാണിത്.
വിനോദസഞ്ചാരികള്‍ക്ക് അതുല്യമായ യാത്രാനുഭവം നല്‍കി ആഗോള ലക്ഷ്യസ്ഥാനമായി കേരളത്തെ അടയാളപ്പെടുത്തിയ ഹൗസ്ബോട്ട് സഞ്ചാരം. നടപ്പിലാക്കി മൂന്ന് ദശാബ്ദത്തിനു ശേഷം സമഗ്രമാറ്റത്തിനാണ് കാരവന്‍ വിനോദ സഞ്ചാര പദ്ധതിക്ക് നാന്ദി കുറിക്കുന്നതെന്ന് നയം പ്രഖ്യാപിച്ച,
 ടൂറിസം മന്ത്രി ശ്രീ പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
.1990 മുതല്‍ സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കി വരുന്ന ടൂറിസം ഉല്‍പ്പന്നങ്ങളെ പോലെ പൊതു സ്വകാര്യ മാതൃകയില്‍ കാരവന്‍ വിനോദ സഞ്ചാര പദ്ധതി വികസിപ്പിക്കും.
.സ്വകാര്യ നിക്ഷേപകരും, ടൂര്‍ ഓപ്പറേറ്റര്‍മാരും പ്രദേശിക സമൂഹവുമാണ് പ്രധാന പങ്കാളികള്‍. കാരവന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിക്ഷേപത്തിനുള്ള സബ്സിഡി നല്‍കുമെന്നും  ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി. കാരവന്‍ വിനോദ സഞ്ചാര പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു.
കാരവന്‍ വിനോദ സഞ്ചാരം വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വിപുലമായ ചട്ടക്കൂട് രൂപീകരിക്കാന്‍ നയം വിഭാവനം ചെയ്യുന്നുണ്ട്. പ്രധാനമായും സ്വകാര്യമേഖലയെ കാരവനുകള്‍ വാങ്ങാനും കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാനും പ്രോത്സാഹിപ്പിക്കുമെന്നും അനുമതിക്കുള്ള നടപടിക്രമങ്ങളും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖയും  തയ്യാറാക്കും. കുറച്ച് മാസങ്ങള്‍ക്കകം പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.
അനന്തമായ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള സംസ്ഥാനത്തിന്‍റെ സമഗ്ര സമീപനത്തിന് കാരവന്‍ വിനോദ സഞ്ചാരം കരുത്തേകുമെന്ന് ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വേണു വി പറഞ്ഞു. ഇനിയും  പ്രയോജനപ്പെടുത്താനാകുന്ന ടൂറിസം സാധ്യതകളേയും സമന്വയിപ്പിച്ച് ഈ നയത്തിലൂടെ പ്രാബല്യത്തില്‍ കൊണ്ടുവരാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടൂറിസം കാരവനുകളും കാരവന്‍ പാര്‍ക്കുകളുമാണ് പദ്ധതിയിലെ പ്രധാന ഘടകങ്ങള്‍. യാത്രയ്ക്കും വിശ്രമത്തിനും താമസത്തിനുമായി പ്രത്യേകം നിര്‍മ്മിച്ച വാഹനങ്ങളാണ് വേണ്ടത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും സന്ദര്‍ശകരെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും അവര്‍ക്ക് രാത്രിയോ പകലോ ദീര്‍ഘനേരം ചെലവഴിക്കുന്നതിനുമുള്ളതാണ് കാരവന്‍ പാര്‍ക്കുകള്‍.
സുസ്ഥിര വളര്‍ച്ചയ്ക്കും പ്രാദേശിക സമൂഹങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതിനുമുള്ള ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളേയും കാരവന്‍ ടൂറിസം പിന്തുണയ്ക്കും. പരിസ്ഥിതി സൗഹൃദ രീതികള്‍ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ വിപണനം  സാധ്യമാക്കുകയും ചെയ്യും.
പ്രകൃതി സൗന്ദര്യവും ടൂറിസം സൗഹൃദ സംസ്കാരവും കൈമുതലായുള്ള കേരളത്തില്‍ കാരവന്‍ ടൂറിസത്തിന് മികച്ച സാധ്യതയുണ്ടെന്ന് ടൂറിസം ഡയറക്ടര്‍ ശ്രീ വി ആര്‍ കൃഷ്ണ തേജ പറഞ്ഞു.  വിനോദസഞ്ചാരികള്‍ക്ക് ഉന്‍മേഷദായക അനുഭവം പ്രദാനം ചെയ്യുന്നതിനു പുറമേ സംസ്കാരവും ഉല്‍പ്പന്നങ്ങളും സന്ദര്‍ശകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിന്  പ്രാദേശിക സമൂഹം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
രണ്ടുപേര്‍ക്ക് യാത്ര ചെയ്യാവുന്നതും നാലുപേരടങ്ങുന്ന കുടുംബത്തിന് യാത്ര ചെയ്യാവുന്നതുമായ രണ്ടുതരത്തിലുള്ള കാരവനുകളാണ് സജ്ജമാക്കുന്നത്. സോഫ-കം- ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവന്‍, ഡൈനിംഗ് ടേബിള്‍, ടോയ്ലറ്റ് ക്യുബിക്കിള്‍, ഡ്രൈവര്‍ ക്യാബിനുമായുള്ള വിഭജനം, എസി, ഇന്‍റര്‍നെറ്റ് കണക്ഷന്‍, ഓഡിയോ വീഡിയോ സൗകര്യങ്ങള്‍, ചാര്‍ജിംഗ് സംവിധാനം, ജിപിഎസ് തുടങ്ങി സുഖപ്രദമായ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൂറിസം കാരവനുകളില്‍ ക്രമീകരിക്കും.
പരിസ്ഥിതി സൗഹൃദമാണെന്നതാണ് കാരവന്‍ ടൂറിസത്തിന്‍റെ പ്രധാന സവിശേഷത. മലിനീകരണ വാതക ബഹിര്‍ഗമന തോത് കുറയ്ക്കുന്നതിനുള്ള മാനദണ്ഡമായ ഭാരത് സ്റ്റേജ് ആറ് നടപ്പിലാക്കിയ വാഹനങ്ങളാണ് ഉപയോഗിക്കുക. അതിഥികളുടെ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുന്നതിന്  കാരവനുകളും ഐടി അധിഷ്ഠിത തത്സമയ നിരീക്ഷണ പരിധിയിലായിരിക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ക്കനുസൃതമായി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ കാരവനുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ അല്ലെങ്കില്‍ സംയുക്തമായോ കാരവന്‍ പാര്‍ക്കുകള്‍ വികസിപ്പിക്കണം. അടിസ്ഥാന മാനദണ്ഡങ്ങളുണ്ടെങ്കിലും പാര്‍ക്കുകളുടെ രൂപരേഖയ്ക്ക് പ്രദേശത്തിനനുസൃത മാറ്റങ്ങള്‍ വരുത്താം. വിനോദസഞ്ചാരികള്‍ക്ക് സമ്മര്‍ദ്ദരഹിത അന്തരീക്ഷം പ്രദാനം ചെയ്യുന്ന സുരക്ഷിത മേഖലയാണ് കാരവന്‍ പാര്‍ക്ക്. ചുറ്റുമതില്‍, സുരക്ഷാ ക്രമീകരണങ്ങള്‍, പട്രോളിംഗ്, നിരീക്ഷണ ക്യാമറകള്‍ എന്നിവ പാര്‍ക്കില്‍ സജ്ജമാക്കും. അടിയന്തര വൈദ്യസഹായം വേണ്ട സാഹചര്യങ്ങളില്‍ പ്രാദേശിക അധികാരികളുമായും മെഡിക്കല്‍ സംവിധാനങ്ങളുമായും ഫലപ്രദമായ ഏകോപനമുണ്ടായിരിക്കും.
ഒരു പാര്‍ക്കിന് കുറഞ്ഞത് 50 സെന്‍റ് ഭൂമി വേണം. അഞ്ച് കാരവനെങ്കിലും പാര്‍ക്ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങളുമുണ്ടായിരിക്കണം. മറ്റു തടസ്സങ്ങളൊന്നും ഇല്ലാത്ത ചുറ്റുപാടുകള്‍ക്ക് അനുസൃതമായ രീതിയിലായിരിക്കണം രൂപകല്‍പ്പന. സ്വകാര്യത, പച്ചപ്പ്, കാറ്റ്, പൊടി, ശബ്ദം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് പാര്‍ക്കിംഗ് പ്രതലവും പൂന്തോട്ടവും ക്രമീകരിക്കുക. മലയോരങ്ങളിലും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലും പാര്‍ക്കുകളില്‍ പ്രാദേശിക പൈതൃകത്തിനനുസൃതമായി ക്രിയാത്മകമായ വാസ്തുവിദ്യ ഉള്‍പ്പെടുത്തണം.
പാര്‍ക്കുകളില്‍ ജലസംഭരണികള്‍, വിനോദത്തിനുള്ള തുറന്ന ഇടങ്ങള്‍, വിശാലമായ മുന്‍ഭാഗം, ഡ്രൈവ് ഇന്‍ ഏരിയ, വാഹനങ്ങള്‍ തിരിക്കുന്ന ഇടങ്ങള്‍ എന്നിവയും ഉണ്ടായിരിക്കണം. ലഭ്യമായ സേവനങ്ങളും സൗകര്യങ്ങളും സന്ദര്‍ശകരെ അറിയിക്കാന്‍  പാര്‍ക്കുകളില്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്‍ററുകള്‍ ഉണ്ടാകും.
കോവിഡാനന്തര സാമ്പത്തിക പ്രതിസഡിയിൽ തളർന്ന
വിനോദ സഞ്ചാര മേഖലയെ ശാക്തീകരിക്കാനാണ്
വിവിധങ്ങളായ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *