March 29, 2024

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും: ജില്ലാ കലക്ടർ

0
Img 20210909 Wa0026.jpg
കൽപ്പറ്റ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ നിന്ന് തന്നെ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കലക്ടര്‍ എ.ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആര്‍.ആര്‍.ടി.കളില്‍ അയല്‍ക്കൂട്ട സമിതിയിലെ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തും. പഞ്ചായത്ത്തല ആര്‍.ആര്‍.ടി.യില്‍ സി.ഡി.എസ്. ചെയര്‍പേര്‍സണ്‍, വൈസസ് ചെയര്‍പേഴ്സണ്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരെയും വാര്‍ഡ്തല ആര്‍.ആര്‍ടികളില്‍ എ.ഡി.എസ്. പ്രസിഡന്റ്/സെക്രട്ടറി, അയല്‍ക്കൂട്ട പ്രസിഡന്റ്/സെക്രട്ടറി, സി.ഡി.എസ്.എക്സിക്യൂട്ടീവ് അംഗം എന്നിവരെയും ഉള്‍പ്പെടുത്തും. വാര്‍ഡ്തല ആര്‍.ആര്‍.ടി.കളുടെ ചുമതല ബന്ധപ്പെട്ട വാര്‍ഡ് കൗണ്‍സിലര്‍/മെമ്പര്‍ക്ക് ആയിരിക്കും. ആര്‍.ആര്‍.ടി.കളുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍മാര്‍/ഡി.ഡി.പി/കുടുംബശ്രീ കോര്‍ഡിനേറ്റര്‍ അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ വാര്‍ഡ്/പഞ്ചായത്ത്തലത്തില്‍ അയല്‍ക്കൂട്ടങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് നിശ്ചിത ഇടവേളകളില്‍ ഓണ്‍ലൈന്‍ യോഗങ്ങള്‍ ചേരാനും നിര്‍ദ്ദേശിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *