July 14, 2026

ജില്ലയില്‍ 738 പേര്‍ക്ക് കൂടി കോവിഡ് ; 10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.41

0
covid.1.1058953.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (22.09.21) 738 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 932 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.41 ആണ്. 10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 113259 ആയി. 106258 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5820 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4705 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
തരിയോട് 103, കോട്ടത്തറ 81, പൂതാടി 48, മീനങ്ങാടി 39, തവിഞ്ഞാല്‍ 35, മാനന്തവാടി 33, വെള്ളമുണ്ട 31, അമ്പലവയല്‍, നെന്‍മേനി, പനമരം, തിരുനെല്ലി 30 വീതം, കണിയാമ്പറ്റ 26, കല്‍പ്പറ്റ 23, മുട്ടില്‍ 22, മൂപ്പൈനാട്, പുല്‍പ്പള്ളി, 20 വീതം, എടവക, ബത്തേരി 19 വീതം, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ 18 വീതം, തൊണ്ടര്‍നാട് 16, മേപ്പാടി 14, വെങ്ങപ്പള്ളി 11, നൂല്‍പ്പുഴ 10, വൈത്തിരി 7, പൊഴുതന 4 ആളുകള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ കര്‍ണ്ണാടകയില്‍ നിന്നും വന്ന കണിയാമ്പറ്റ സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.
*932 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 35 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 897 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*894 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (22.09.21) പുതുതായി നിരീക്ഷണത്തിലായത് 894 പേരാണ്. 2030 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 18553 പേര്‍. ഇന്ന് പുതുതായി 41 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2371 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 766912 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 759595 എണ്ണത്തിന്റെ ഫലം ലഭിച്ചു. 646336 പേര്‍ നെഗറ്റീവും 113259 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *