April 26, 2024

കൃഷി മന്ത്രി പി. പ്രസാദ് 24 ന് കോഴിക്കോട് ജില്ലയിൽ

0
Img 20210922 Wa0081.jpg
കോഴിക്കോട്: പി പ്രസാദ് കൃഷി മന്ത്രി ആയതിനു ശേഷമുള്ള ആദ്യ സന്ദർശനമാണിത്  . 24 ന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9.30 – ജനയുഗം പുതിയ യൂണിറ്റ്  ഉദ്ഘാടനം ചെയ്യും. 10 മണി – വേങ്കരി മാർക്കറ്റ് എ യു ഡബ്ൾയു തേങ്ങാസംഭരണം ഉദ്ഘാടനം നടത്തും 10.30 ന് വേങ്കരി കോൺഫറൻസ് ഹാളിൽ ഉദ്യോഗസ്ഥരുടെ മീറ്റിംഗ്,11.30 ന് നടക്കുന്ന ആദരിക്കൽ ചടങ്ങിന് ശേഷം ഉച്ചത്തിരിഞ്ഞു 12.30 ന് ബാർ അസോസിയേഷൻ ഹാളിൽ പുസ്തക പ്രകാശനം , 2.30 ന് ബ്ലോക്ക്‌ തല കാർഷിക വർക്ക്‌ ഷോപ്പ് പ്രവൃത്തി പരിശീലനം ഉദ്ഘാടനം,  3.30 ന് ചങ്ങരോത്തു വയൽ ജില്ലാ പഞ്ചായത്ത് കതിരണി പദ്ധതിയുടെയും ചങ്ങരോത്തു പഞ്ചായത്ത് നിറവ് പദ്ധതിയുടെയും സംയുക്ത ഉദ്ഘാടനം , 4.30 –  മുള്ളൻകുന്ന് ചർച് പാരിഷ് ഹാളിൽ മരുതോങ്കര കേരഗ്രാമം പൂർത്തീകരണ പ്രഖ്യാപനം,  5 മണി –  വാണിമേൽ ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ കേരഗ്രാമം പദ്ധതി ഉദ്ഘാടനം , 6ന് പുറമേരി കേരഗ്രാമം പദ്ധതി ഉദ്ഘാടനം എന്നിവയാണ് പ്രധാന പരിപാടികൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *