August 30, 2026

കളൻതോട്-കാരറ്റപടി റൂട്ടിൽ ദുരിത യാത്ര

0
IMG-20210923-WA0026.jpg
By ന്യൂസ് വയനാട് ബ്യൂറോ

പൊഴുതന: തരിയോട് പ്രദേശത്തെ പ്രധാനപാത തകർന്നതോടെ കളൻതോട്-കാരറ്റപടി റൂട്ടിൽ പ്രദേശവാസികൾക്ക് യാത്രാദുരിതം. അറ്റകുറ്റപ്പണി നടക്കാതായതോടെ പതിറ്റാണ്ട് മുമ്പ് നവീകരിച്ച റോഡ് തകർന്നുതരിപ്പണമായി. വെങ്ങപ്പള്ളി പഞ്ചായത്തിൽ ഉൾപ്പെടുന്ന റോഡിന്റെ പലഭാഗങ്ങളിലും ടാറിങ് ഇളകി ആഴത്തിൽ വലിയ കുഴികളാണ് രൂപപ്പെട്ടത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മാസങ്ങൾക്കു മുമ്പ് നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് റോഡിന് ഫണ്ട് വകയിരുത്തിയെങ്കിലും ടെൻഡർ അടക്കമുള്ള നടപടികൾ നീളുകയായിരുന്നു. നിലവിൽ വേങ്ങപ്പള്ളി പഞ്ചായത്തിൽനിന്നും കോട്ടത്തറ, തരിയോട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്തിപ്പെടാൻ നാട്ടുകാർ ആശ്രയിക്കുന്ന പാതയാണിത്.

നിരവധി കുടുംബാംഗങ്ങൾ താമസിക്കുന്ന പ്രദേശത്ത് റോഡിന്റെ ശോച്യാവസ്ഥ മൂലം അപകടങ്ങൾ നിത്യസംഭവമാണ്. ആവശ്യക്കാർ വിളിച്ചാൽ ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങൾ കടന്നുവരുന്നത് കുറവാണ്. യാത്രാദുരിതം ഇരട്ടിക്കുന്ന റൂട്ടിൽ റോഡ് പണി വേഗത്തിൽ നടത്തണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *