April 18, 2024

പൂഴിത്തോട് ബദൽ റോഡ് കടുത്ത അവഗണനയുടെയും തികഞ്ഞ നീതി നിഷേധത്തിൻ്റെയും പ്രതീകം; ബദൽ റോഡ് വികസന സമിതി

0
Img 20210923 Wa0025.jpg
പടിഞ്ഞാറത്തറ: 27 വർഷങ്ങൾ പിന്നിട്ടിട്ടും പണിതീരാത്ത പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് രാജ്യം കണ്ട കടുത്ത അവഗണനയുടെയും തികഞ്ഞ നീതി നിഷേധത്തിൻ്റെയും ജനവഞ്ചനയുടെയും പ്രതീകമാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ആൻ്റണി പറഞ്ഞു. 2021 മാർച്ച് മാസത്തിൽ സംസ്ഥാന ഗവൺമെൻ്റ് കേന്ദ്ര അനുമതിക്കായിട്ടുള്ള അപേക്ഷയും ബന്ധപ്പെട്ട രേഖകളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചതായി അറിയുന്നു. ഈ സാഹചര്യത്തിൽ ഈ പദ്ധതി ഇനിയെങ്കിലും യാഥാർത്ഥ്യമാക്കുവാൻ രാഹുൽ ഗാന്ധി എം പി യും ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടികളും കേന്ദ്ര ഗവൺമെൻ്റിൽ സമ്മർദ്ദം ചെലുത്തുവാൻ തയ്യറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1994 സെപ്തംബർ 23 ന് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ ഇട്ട തറ കല്ലിന് സമീപം കരിങ്കൊടി ഉയർത്തിയ ശേഷം നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോക ടൂറിസ്റ്റ് ഭൂപടത്തിൽ മികച്ച സ്ഥാനം അലങ്കരിക്കുന്ന വയനാടിൻ്റെ സമഗ്ര വികസന മുന്നേറ്റത്തിനും ടൂറിസം രംഗത്തുള്ള അഭൂത പൂർവ്വമായ കുതിച്ചുച്ചാട്ടത്തിനും വഴി ഒരുക്കുന്ന ഈ പദ്ധതിയുടെ 70% പണി പൂർത്തികരിച്ച് പാതി വഴിയിൽ നിലച്ചുപോയതു വനം – പരിസ്ഥിതി മന്ത്രാലയത്തിൻ്റെ തടസ്സവാദം മൂലമാണ്. മാറി, മാറി വന്ന കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകളും ജനപ്രതിനിധികളും തടസ്സവാദം നീക്കുവാൻ യാതൊരു നടപടിയും വർഷങ്ങളോളം സ്വീകരിച്ചില്ലെന്ന യാഥാർത്ഥും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ നിന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.രണ്ട് സംസ്ഥാനങ്ങളുമായും അതിർത്തി പങ്കിടുന്ന, നാല് അതിരുകളും വനങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന, കടുത്ത, വനം നിയമങ്ങൾ നിലനിൽക്കുന്ന, ഭൂവിസ്തൃതിയിൽ 35% വനങ്ങൾ സ്ഥിതി ചെയ്യുന്ന വയനാടിൻ്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ മാതൃകയിൽ വനത്തിലൂടെ റോഡ് നിർമ്മിക്കുന്നതിന് ഇളവ് അനുവദിക്കണമെന്ന് പ്രതിഷേധസംഗമം കേന്ദ്ര ഗവൺമെൻ്റിനോട് അവശ്യപ്പെട്ടു. വയനാട് പാക്കേജിൽ ആനയ്ക്കാംപൊയിൽ – കള്ളാടി റോഡിന് ആയിരം കോടി നീക്കിവെച്ച സംസ്ഥാന ഭരണകൂടം, പൂഴിത്തോട് ബദൽ റോഡിന് അവശ്യമായ അറുപത് കോടി രൂപ പോലും അനുവദിക്കാതിരുന്ന നടപടി വയനാട്ടിലെ ജനങ്ങളെ കടുത്ത നിരാശയിൽ ആഴ്ത്തിയിരിക്കുയാണ്. റെയിൽവേ -എയർ സർവ്വീസുകൾ ഒന്നുമില്ലാത്ത വയനാടിന് രണ്ട് ബദൽ പാതകളും അനിവാര്യമാണ്. യോഗത്തിൽ ബദൽ റോഡ് വികസന സമിതി വൈസ് ചെയർമാൻ ജോസഫ് കാവലം അദ്ധ്യക്ഷത വഹിച്ചു.അഡ്വ: ജോർജ്ജ് വാതുപറമ്പിൽ, ഒ.ജെ.ജോൺസൺ, റ്റി.പി.കുര്യാക്കോസ്, റെജി.കെ.വി,ജോസഫ് എം.ഒ., സജീവൻ പി.ജെ ,ജോസ്.പി.ജെ,സിബി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *