April 24, 2024

മീനങ്ങാടി ആയുര്‍വേദ ഡിസ്പന്‍സറിക്ക് കാഷ് അംഗീകാരം

0
മീനങ്ങാടി : കേരള ആയുഷ് വകുപ്പിന്റെ ഔദ്യോഗിക അംഗീകാരമായ കാഷ് (കേരള അക്രഡിറ്റേഷന്‍ സ്റ്റാന്റേര്‍ഡൈസേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍) മീനങ്ങാടി ആയുര്‍വേദ ഡിസ്പന്‍സറിക്ക് ലഭിച്ചു. ജില്ലയില്‍ കാഷ് അംഗീകാരം ലഭിക്കുന്ന ആദ്യ സ്ഥാപനമാണ് മീനങ്ങാടി ആയുര്‍വേദ ഡിസ്പന്‍സറി. ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുടെ ഗുണനിലവാരമുള്ള സേവനങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരമാണ് കാഷ്. 2015 മുതലുളള പ്രവര്‍ത്തന മികവ്, ഭൗതിക സാഹചര്യങ്ങള്‍, ഗുണനിലവാരമുള്ള മറ്റ് സേവനങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് കാഷ് അംഗീകാരം നല്‍കുന്നത്. 
വകുപ്പിന്റെ വിവിധ പദ്ധതികള്‍ നടത്തിയതിലൂടെയും, മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയതിലൂടെയും സംസ്ഥാനത്തെ ഒന്നാമത്തെ അന്തര്‍ദേശീയ ആയുഷ് കോണ്‍ക്ലൈവിലെക്ക് സ്ഥാപനത്തെ തെരഞ്ഞെടുത്തിരുന്നു. മികവാര്‍ന്ന സേവനം പൊതുജനങ്ങള്‍ക്ക് നല്‍കിയതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പോളിസിയുടെ അംഗീകാരമായ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ എന്ന പദവിയും ലഭിച്ചിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലൂടെ ഹരിത ഓഫീസ് അംഗീകാരവും സ്ഥാപനത്തിന് ലഭിച്ചു. സംസ്ഥാനതല പുരസ്‌ക്കാര ചടങ്ങിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഇന്ന് (ശനിയാഴ്ച്ച) ഓണ്‍ലൈനായി നിര്‍വ്വഹിക്കും. മീനങ്ങാടിയില്‍ നടക്കുന്ന ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികളും, എച്ച്.എം.സി അംഗങ്ങളും, ഉദ്യോഗസ്ഥരും പങ്കെടുക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *