August 10, 2026

ജില്ലയിലെങ്ങും പ്രതിഷേധമുയര്‍ത്തി സംയുക്ത ട്രേഡ് യൂണിയന്‍ സ്‌കീം വര്‍ക്കേഴ്‌സ് ദേശീയ പ്രക്ഷോഭം

0
IMG-20210924-WA0072.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സംയുക്ത ട്രേഡ് യൂണിയന്‍ സ്‌കീം വര്‍ക്കേഴ്‌സിന്റെ നേതൃത്വത്തില്‍ നടന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി അംഗന്‍വാടി, ആശാവര്‍ക്കര്‍,സ്‌കൂള്‍ പാചക തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരങ്ങള്‍ വയനാട് ജില്ലയില്‍ അങ്ങോളമിങ്ങോളം അലയടിച്ചു. മിനിമം വേതനം 21000 രൂപയാക്കുക, പെന്‍ഷന്‍ പതിനായിരം രൂപ അനുവദിക്കുക, റിസ്‌ക് അലവന്‍സ് പ്രതിമാസം 10,000 രൂപയാക്കി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 24ന് ദേശവ്യാപകമായി സ്‌കീം തൊഴിലാളികള്‍ പണി മുടക്കി പ്രക്ഷോഭ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സെപ്റ്റംബര്‍ 27ന് നടക്കുന്ന ഭാരതബന്ദിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കൂടിയായിരുന്നു അംഗന്‍വാടി, ആശാവര്‍ക്കര്‍, സ്‌കൂള്‍ പാചക തൊഴിലാളികളുടെ സമരം. കല്‍പ്പറ്റയില്‍ തൊഴിലാളികള്‍ പണിമുടക്കി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു.എം കെ വിലാസിനി(സിഐടിയു)അധ്യക്ഷത വഹിച്ചു.സി മൊയ്തീന്‍കുട്ടി(എസ്ടിയു )കെ അജിത, ശരീഫ ടീച്ചര്‍, സുഭാഷിണി, രാജാ റാണി,കെ.ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *