May 14, 2026

വയനാട് ജില്ലയില്‍ 661 പേര്‍ക്ക് കൂടി കോവിഡ് ;5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 659 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.36

0
covid.1.1058953.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (25.09.21) 661 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 331 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.36 ആണ്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 659 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 114889 ആയി. 107636 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6145 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4932 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
പൂതാടി 97, അമ്പലവയല്‍ 49, മീനങ്ങാടി 40, കണിയാമ്പറ്റ, മേപ്പാടി 38 വീതം, മുട്ടില്‍ 35, മാനന്തവാടി 34, പുല്‍പ്പള്ളി 31, നൂല്‍പ്പുഴ 29, തവിഞ്ഞാല്‍ 27, മൂപ്പൈനാട് 24, കല്‍പ്പറ്റ, പൊഴുതന 23 വീതം, ബത്തേരി 22, എടവക, നെന്‍മേനി 19 വീതം, വെങ്ങപ്പള്ളി 18, പനമരം 17, തിരുനെല്ലി 15, മുള്ളന്‍കൊല്ലി, തരിയോട് 12 വീതം, കോട്ടത്തറ, വൈത്തിരി 10 വീതം, പടിഞ്ഞാറത്തറ 8, വെള്ളമുണ്ട 5, തൊണ്ടര്‍നാട് 4 ആളുകള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ഇതര സംസ്ഥാനത്തുനിന്നും വന്ന 2 തമിഴ്‌നാട് സ്വദേശി കള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.
.
*331 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 48 പേരും വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന 283 പേരുമാണ് രോഗമുക്തരായത്.
*1418 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (25.09.21) പുതുതായി നിരീക്ഷണത്തിലായത് 1418 പേരാണ്. 1947 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 17103 പേര്‍. ഇന്ന് പുതുതായി 132 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2330 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 774236 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 771373 എണ്ണത്തിന്റെ ഫലം ലഭിച്ചു. 656484 പേര്‍ നെഗറ്റീവും 114889 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *