August 9, 2026

കോവിഡ് കെയര്‍ കിറ്റ് വിതരണം ചെയ്തു

0
IMG-20210925-WA0058.jpg
By ന്യൂസ് വയനാട് ബ്യൂറോ
വനിതാ ശിശു വികസന വകുപ്പ് മുഖാന്തരം കൈലാസ് സത്യാര്‍ത്ഥി ഫൗണ്ടേഷന്‍ നല്‍കിയ കോവിഡ് കെയര്‍ കിറ്റ് ജില്ലാ കളക്ടര്‍ എ.ഗീത വിതരണം ചെയ്തു. കണിയാമ്പറ്റ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം, കണിയാമ്പറ്റ വുമണ്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോം എന്നിവിടങ്ങളിലേക്കാണ് കിറ്റ് വിതരണം ചെയ്തത്. ഓക്‌സീമീറ്റര്‍, നെബുലൈസര്‍, വേപ്പറൈസര്‍, പി.പി.ഇ കിറ്റ്, ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍, മാസ്‌ക് ,ഗ്ലൗസ്, സാനിറ്റൈസര്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍,അവശ്യ മരുന്നുകള്‍ എന്നിവ അടങ്ങുന്നതാണ് കിറ്റ്. ചടങ്ങില്‍ ജില്ലാ ശിശു വികസന സംരക്ഷണ ഓഫീസര്‍ ടി.യു സ്മിത, പ്രൊട്ടക്ഷന്‍ ഓഫീസര്‍ വൈശാഖ് എം. ചാക്കോ, ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് എ.സെയ്തലവി, സീസ വില്‍സണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *