September 3, 2026

നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിന്റെയും ബ്ലോക്ക് കമ്മിറ്റി ഓഫീസുകളുടെയും ഉദ്ഘാടനം ചൊവ്വാഴ്ച

0
IMG-20210925-WA0050.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചൊവ്വാഴ്ച കല്‍പ്പറ്റയില്‍ നടക്കുമെന്ന് എന്‍ സി പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് കമ്മിറ്റി ഓഫീസുകളും പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസും അന്നേദിവസം ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജില്ലാകമ്മിറ്റി ഓഫീസ് ഉദ്ഘാടനം രാവിലെ 10.30നും മാനന്തവാടി, ബത്തേരി ബ്ലോക്ക് കമ്മിറ്റി ഓഫീസ് യഥാക്രമം 12.30, 4.30 നും ഉദ്ഘാടനം ചെയ്യും. പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസ് ഉച്ചക്ക് 2.30നും ഉദ്ഘാടനം ചെയ്യും. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, അഡ്വ. പി എം സുരേഷ് ബാബു, ലതിക സുഭാഷ്, അഡ്വ. കെ ആര്‍ രാജന്‍, എ വി വല്ലഭന്‍, പി കെ രാജന്‍ മാസ്റ്റര്‍, പ്രൊഫ. ജോബ് കാട്ടൂര്‍ തുടങ്ങിയ സംസ്ഥാന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. എം പി അനില്‍, ഷാജി ചെറിയാന്‍, സി.എം ശിവരാമന്‍, വന്ദന ഷാജു, പി. അശോക് കുമാര്‍, ജോണി കൈതമറ്റം, കെ മുഹമ്മദാലി എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *