സുൽത്താൻ ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹി ലിസ്റ്റ് കെപിസിസി മരവിപ്പിച്ചു


Ad
സുൽത്താൻ ബത്തേരി: വയനാട് ഡിസിസി പ്രസിഡണ്ട് അനുമതി നൽകിയ സുൽത്താൻ ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ പുതിയ ഭാരവാഹി ലിസ്റ്റ് കെ പി സി സി മരവിപ്പിച്ചു. ഇക്കഴിഞ്ഞ 23 ന് ഡിസിസി പ്രസിഡണ്ട് ഒപ്പിട്ട് സുൽത്താൻ ബത്തേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഉമ്മർ കുണ്ടാട്ടിലിന് നൽകിയ ലിസ്റ്റാണ് കെപിസിസി മരവിപ്പിച്ചത്. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയിലേക്ക് പുതിയതായി 14 അംഗങ്ങളെ നിയോഗിച്ചുകൊണ്ടാണ് ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ ലിസറ്റ് നൽകിയത്. വൈസ് പ്രസിഡണ്ട്, ട്രഷറർ, ജനറൽസെക്രട്ടറിമാരുമുൾപ്പെടുന്നതാണ് ലിസ്റ്റ്. എന്നാൽ ഈ ലിസ്റ്റിനെതിരെ വ്യാപകമായ പരാതി ഉയർന്നതിനെതുടർന്നാണ് കെപിസിസി നേതൃത്വം ഇടപെട്ടതെന്നാണ് ലഭിക്കുന്ന സൂചന. നിലവിൽ സുൽത്താൻ ബത്തേരി അർബൻബാങ്ക് നിയമന കോഴ ആരോപണവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽതന്നെ പ്രശ്‌നങ്ങളും ലിസ്റ്റ് റദ്ദാക്കാൻ കാരണമായതായി കോൺഗ്രസിനുള്ളിൽ ചർച്ചയായിട്ടുണ്ടന്നാണ് വിവരം. അതേസമയം പാർട്ടി പുനസംഘടന അടുത്ത് നടക്കാനുള്ളതിനാലാണ് നിലവിലെ ലിസ്റ്റ് മരവിപ്പിച്ചതെന്നുും വിവരം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *