March 29, 2024

കോവിഡാനന്തര വിനോദ സഞ്ചാര പദ്ധതികളുമായി സർക്കാർ; ഇന്ന് ലോക വിനോദ സഞ്ചാര ദിനം

0
1e6e4790 C4d3 4bd9 8a2a 735343ee4146.jpg
റിപ്പോർട്ട് : സി.ഡി.സുനീഷ്.
കൽപ്പറ്റ: ലോകം കോവിഡിനെ കീഴടക്കിയപ്പോൾ പ്രത്യക്ഷമായി തന്നെ തരിപ്പണമായ മേഖലയാണ്, വിനോദ സഞ്ചാര മേഖല .
പ്രത്യക്ഷമായും പരോക്ഷമായും അനേകരുടെ അതിജീവന പ്രകാശങ്ങളായിരുന്നു വിനോദ സഞ്ചാര മേഖല.
ഒരു സഞ്ചാരി വരുമ്പോൾ എത്രയോ മേഖലകളിലാണ് പരോക്ഷമായും പ്രത്യക്ഷമായും വരുമാനം ലഭിക്കുന്നത്. 
ഈ സവിശേഷ സാഹചര്യം
മനസ്സിലാക്കി കോവിഡാനന്തര' വിനോദ സഞ്ചാര വികസന പദ്ധതികളുമായി ലോക വിനോദ സഞ്ചാര ഭൂമിക ഒരുങ്ങുകയാണ്.
കേരളവും വളരെ പുതുമയാർന്നതും വ്യത്യസ്തമായതുമായ വിനോദ സഞ്ചാര പദ്ധതികൾ നടപ്പിലാക്കി ,
തകർന്നടിഞ്ഞ ഈ മേഖലയെ തിരിച്ച് കൊണ്ട് വരാൻ ഉള്ള ഊർജ്ജിത ശ്രമം തുടങ്ങി.
കാരവാൻ വിനോദ സഞ്ചാരം, പൈതൃക ഭക്ഷണ വിനോദ സഞ്ചാരം,
സാഹിത്യ വിനോദസഞ്ചാരം, ജൈവ വൈവിധ്യ വിനോദ സഞ്ചാരം, കാർഷിക വിനോദ സഞ്ചാരം എന്നീ മേഖലകളിൽ ,, ഉത്തരവാദിത്ത,, വിനോദ
സഞ്ചാരത്തിൻ്റെ കൈയ്യൊപ്പ് ചാർത്തി നടപ്പിലാക്കുകയാണ്.
,, ഉത്തരവാദിത്ത ,, വിനോദസഞ്ചാരം' പൈതൃക ഭൂമികകളും, ജൈവ വൈവിധ്യവും ആവാസ വ്യവസ്ഥ കണ്ണികളും പരിപാലിക്കപ്പെടുന്നു.
അതു വഴി പരോക്ഷമായും
പ്രത്യക്ഷമായും അനേകർക്ക് വരുമാനവും
തൊഴിൽ ദിനങ്ങളും സൃഷ്ടിക്കപ്പെടുന്നു.
പ്രതിസന്ധികളെ അതിജീവിക്കാൻ പ്രാപ്തരാക്കി ഈ മേഖലയെ ,,സുരക്ഷിത കേരളം, ,, സുരക്ഷിത വിനോദ സഞ്ചാരം ,, എന്ന സന്ദേശം ഉയർത്തി മുന്നോട്ട് പോകുന്നതിനാണ് 
സർക്കാർ ലക്ഷ്യമിടുന്നതെന്ന് വിനോദ സഞ്ചാര വകപ്പ്
ചുവട് വെക്കുന്നതെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാൻ 
പ്രാപ്തരാക്കി വിനോദ സഞ്ചാര ഭൂമിക വളർച്ച നേടിയാൽ അനേകരുടെ അടുപ്പുകൾ പുകയുക തന്നെ ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *