കണ്ണൂരിൽ ഇരുനില കെട്ടിടത്തിൽ തീപ്പിടുത്തം ; പൂട്ടിയിട്ട കടകളിലേക്കും തീ പടർന്നു പിടിച്ചു


Ad
കണ്ണൂര്‍ : കണ്ണൂരില്‍ വന്‍ തീപ്പിടിത്തം.ദേശീയ പാതയിലെ ഇരുനിലക്കെട്ടിടത്തിലാണ് തീപിടിച്ചത്. വെകീട്ട് നാല് മണിയോടെയാണ് സംഭവം.പണി പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്യാനിരുന്ന ബാരല്ല കിച്ചന്‍ എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ ഫയര്‍ ഫോഴ്‌സ് തീ അണച്ചു. ആളപായം ഇല്ല.
കെട്ടിടത്തിന്റെ ഒന്നാം നിലയിലെ അഞ്ച് മുറികള്‍ പൂര്‍ണമായും കത്തി നശിച്ചു. ഹോം അപ്ലൈന്‍സ് സ്ഥാപനം തുടങ്ങാനിരുന്ന ഈ മുറികളുടെ ഇന്റീറിയര്‍ ജോലികളടക്കം കഴിഞ്ഞ ദിവസമായിരുന്നു പൂര്‍ത്തിയാക്കിയത്. സമീപത്ത് ഉണ്ടായിരുന്ന പൂട്ടിയിട്ടിരുന്ന രണ്ട് കടകളിലേക്കും തീപടര്‍ന്നു പിടിച്ചു. കടകള്‍ക്ക് ഉള്ളില്‍ സാധനങ്ങളില്ലായിരുന്നത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്.
കണ്ണൂരില്‍ നിന്നും മൂന്ന് യൂണിറ്റ് അഗ്‌നിശമന സേന സംഘം എത്തിയാണ് തീ അണച്ചത്. ഏകദേശം 50 ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ എങ്ങനെയാണ് കെട്ടിടത്തിലേക്ക് തീ പടര്‍ന്നതെന്നതില്‍ വ്യക്തത വന്നിട്ടില്ല.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *